Wednesday, 27 May 2026

പിടികൂടിയത് പത്ത് മാസം മുൻപ്, ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

പിടികൂടിയത് പത്ത് മാസം മുൻപ്, ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

ദില്ലി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. 'എം.വി ഹാർബർ ഫീനിക്സ്' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.

വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോചനം സാധ്യമായത്. മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന്റെ കൃത്യമായ കാരണം ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമുദ്ര അതിർത്തി ലംഘനമോ ഇന്ധനക്കടത്തോ ആണ് സാധാരണയായി ഇത്തരം നടപടികൾക്ക് കാരണമാകാറുള്ളത്.

ഈ വിഷയത്തിൽ പരസ്യമായ പ്രസ്താവനകൾ ഒഴിവാക്കി. 'നിശബ്ദ നയതന്ത്രം' വഴിയാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മെർച്ചന്റ് നേവി തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫ് മേഖലയിലെ സമുദ്രപാതകളിൽ ആയിരക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡിജി ഷിപ്പിംഗ് പ്രസ്താവനയിൽ ആവർത്തിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് തുറമുഖത്ത് നിന്ന് പുറപ്പെട്ട യൂറോപ്യൻ കപ്പൽ, ഗുജറാത്ത് തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടത് ആയിരം കോടിയുടെ കൊക്കെയ്ൻ

പാക് തുറമുഖത്ത് നിന്ന് പുറപ്പെട്ട യൂറോപ്യൻ കപ്പൽ, ഗുജറാത്ത് തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടത് ആയിരം കോടിയുടെ കൊക്കെയ്ൻ

കച്ച്: ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ. പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും എത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ കപ്പൽ വളഞ്ഞ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും, മയക്കുമരുന്ന് എത്തിക്കാൻ ലക്ഷ്യമിട്ട വഴികളും ഇതിന്റെ വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. ഇതിന് മുൻപ് മേയ് 23ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ഒരു ദമ്പതികളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കൊക്കെയ്ൻ അടങ്ങിയ ഗുളികകൾ വിഴുങ്ങിയതായി സമ്മതിക്കുകയും ഇവരുടെ ശരീരത്തിൽ നിന്നും 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുക്കുകയും ചെയ്തു. അതിനും മുൻപ് മേയ് 19ന് ഇതേ റൂട്ടിൽ മുംബൈയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ അടങ്ങിയ 63 ഗുളികകളും പിടിച്ചെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം മൂല്യം വരുന്ന വൻ കൊക്കെയ്ൻ വേട്ട സുരക്ഷാ സേന നടത്തിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍: അടി കിട്ടിയത് ഇറാഖിന്; പിടിച്ച് നിന്ന് സൗദി അറേബ്യയും യുഎഇയും

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍: അടി കിട്ടിയത് ഇറാഖിന്; പിടിച്ച് നിന്ന് സൗദി അറേബ്യയും യുഎഇയും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് രാജ്യാന്തര എണ്ണ വിപണിയിലുണ്ടായ വൻ പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിയിൽ വൻ അഴിച്ചുപണി നടത്തി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ രാജ്യം പരമ്പരാഗത സ്രോതസ്സുകളായ ഗൾഫ് രാജ്യങ്ങൾക്ക് പകരം റഷ്യ, ബ്രസീൽ, വെനസ്വേല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ വർദ്ധിപ്പിച്ചു. ഹർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ പുതിയ വിപണികൾ തേടി ഇറങ്ങിയത്.

ഇന്ത്യ തങ്ങളുടെ പകുതിയോളം ക്രൂഡ് ഓയിൽ ആവശ്യങ്ങൾക്കും പശ്ചിമേഷ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ നീക്കം പ്രതിസന്ധിയിലായി. ഇറാഖ്, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാഖിൽ നിന്ന് ഇന്ത്യ ഒരു തുള്ളി എണ്ണ പോലും വാങ്ങിയിരുന്നില്ല. എന്നാൽ മെയ് മാസത്തിൽ ഇറാഖും ഇറാനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരം ഹർമുസ് കടലിടുക്കിലൂടെ ഇറാഖി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കിയതോടെ നേരിയ തോതിൽ (പ്രതിദിനം 40,000 ബാരൽ) ഇറക്കുമതി പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും ഇത് മുൻകാല അളവിനേക്കാൾ വളരെ കുറവാണ്.

ബദൽ പാതകളുമായി സൗദിയും യുഎഇയും

ഗൾഫ് മേഖലയിൽ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും മാത്രമാണ് നിലവിൽ ഇന്ത്യയിലേക്ക് സ്ഥിരതയാർന്ന തോതിൽ എണ്ണയെത്തിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റി അയക്കാൻ പ്രത്യേക പൈപ്പ്‌ലൈൻ സൗകര്യമുള്ളതിനാലാണ് ഇരുരാജ്യങ്ങൾക്കും ഇത് സാധ്യമാകുന്നത്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണയെത്തിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും രാജ്യങ്ങൾ യു എ ഇയും സൗദിയുമാണ്.

മുന്നിൽ റഷ്യ; വൻ കുതിപ്പുമായി തെക്കേ അമേരിക്കൻ രാജ്യങ്ങൾ

യു എസ് ഉപരോധങ്ങളിൽ ഇളവ് ലഭിച്ച പശ്ചാത്തലത്തിൽ റഷ്യ തന്നെയാണ് നിലവിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം. ഇതിന് പിന്നാലെ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലും വെനസ്വേലയും ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, അംഗോള എന്നിവയും ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സുകളായി മാറി കഴിഞ്ഞു. ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ബ്രസീൽ നാലാം സ്ഥാനത്തും വെനസ്വേല അഞ്ചാം സ്ഥാനത്തുമാണ്. മെയ് മാസത്തിലേക്ക് വരികയാണെങ്കില്‍ പ്രാഥമിക വിവരങ്ങൾ പ്രകാരം വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ഊർജ്ജ നിരീക്ഷകരായ 'കെപ്ലർ'വ്യക്തമാക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്’; പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, പിന്നില്‍ അനധികൃത വി.ഐ.പികള്‍

‘ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്’; പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, പിന്നില്‍ അനധികൃത വി.ഐ.പികള്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ ‘വൈര നാമ’ കാണാനില്ല. ഭക്തര്‍ നല്‍കിയ സ്വര്‍ണത്തില്‍ 78 ഗ്രാം നഷ്ടമായി. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല. ഡി.ജി.പി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കാണാതാകലിന് പിന്നില്‍ അനധികൃത ‘വി.ഐ.പികള്‍”. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നത്. ചിലര്‍ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. പൊലീസ് സുരക്ഷ അട്ടിമറിക്കുന്നവരുടെ പട്ടികയും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ക്ഷേത്രത്തിലെ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം മറികടക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ പരിശോധനകളില്ലാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.

സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ സ്ഥിരമായി കയറിയിറങ്ങുന്ന ചില വ്യക്തികളെ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് സർക്കാരിനോട് ശിപാർശ ചെയ്തു. നിലവറകൾക്ക് പുറത്ത്, അതായത് ട്രഷററുടെ ഓഫീസിലോ വാഹന ഷെഡുകളിലോ നിലവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണ്.

ഭക്തരിൽ നിന്ന് ലഭിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുകയും, കർശന പൊലീസ് നിരീക്ഷണമുള്ള പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കുകയും വേണം എന്ന് പൊലീസ് നിർദേശിക്കുന്നു. ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകൾ മറികടക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോർട്ടിൽ കർശനമായി ആവശ്യപ്പെടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ്‌ഡ്; ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ്‌ഡ്; ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ

ദില്ലി: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ്‌ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ. ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് തരൂർ ചോദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയെ ബഹുമാനപൂർവമാണ് പരിഗണിച്ചത്. വീട്ടിലെത്തി കണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി അദ്ദേഹത്തിന് ആദരം അറിയിച്ചു. അനുരഞ്ജന മനോഭാവമാണ് കോൺഗ്രസിൻ്റേതെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജരിവാളിനോട് ചെയ്തത് പോലെ കോൺഗ്രസ് നേതൃത്വം പിണറായിയെ ഉന്നമിടാൻ ഇഡിയെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ ആരോപണം.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്‌, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു': ഇ ഡി റെയ്ഡിനെതിരെ എം കെ സ്റ്റാലിൻ

'കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു': ഇ ഡി റെയ്ഡിനെതിരെ എം കെ സ്റ്റാലിൻ

ചെന്നൈ: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ. ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിൻ്റെ പ്രതികരണം.

കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് സ്റ്റാലിൻ രം​ഗത്തെത്തിയത്.
പിണറായി വിജയനെ ബിജെപി എന്തുക്കൊണ്ട് ഇതുവരെ ലക്ഷ്യം വെച്ചില്ലെന്ന കോൺ​ഗ്രസിൻ്റെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത് വീണ്ടുവിചാരമില്ലാത്ത ആരോപങ്ങൾ മാത്രമായിരുന്നെന്നും അദേഹം ചൂണ്ടിക്കാട്ടി.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്.

പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലാണുള്ളത്. പിണറായിയുടെയും മകള്‍ വീണയുടെയും മൊഴി ശേഖരിക്കുകയാണ്. ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തി. ഇ ഡി പരിശോധനയില്‍ അണികള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസ്ഐആർ നടപടി ശരിവെച്ച് സുപ്രീംകോടതി; വോട്ടർ പട്ടികയില്‍ പേരില്ലെങ്കിലും പൗരത്വം നഷ്ടമാകില്ല

എസ്ഐആർ നടപടി ശരിവെച്ച് സുപ്രീംകോടതി; വോട്ടർ പട്ടികയില്‍ പേരില്ലെങ്കിലും പൗരത്വം നഷ്ടമാകില്ല

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ ( എസ്ഐആർ) നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സുപ്രീംകോടതി. എസ്ഐആർ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

എസ്ഐആർ നടപടികൾ ഭരണഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ തള്ളി കളഞ്ഞ് കൊണ്ടാണ് കോടതി വിധി.

തിരഞ്ഞെടുപ്പിൻ്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചതായാണ് കോടതി വിലയിരുത്തൽ. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിൽ ഉടനീളം നൽകിയിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകളിലൂടെ വോട്ടർപ്പട്ടിക തീവ്രപരിഷ്‌കരണം സമഗ്രമാക്കാനായെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് പൗരത്വവുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കാന്‍ കമ്മിഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡി ആണെന്ന് തോന്നുന്നു'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡി ആണെന്ന് തോന്നുന്നു'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു എന്നാണ് വസന്തിന്റെ പരിഹാസം. അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചോദിക്കാന്‍ കൈ ഉയര്‍ത്തിയ സിപിഐഎം പ്രവര്‍ത്തകനോട് 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നടക്കുന്ന ഇ ഡി റെയ്ഡിനെപ്പറ്റി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച സ്വാഭാവികമായ കാര്യമാണെന്നും കേരളത്തിൻറെ ആവശ്യമായ കാര്യത്തിനല്ലേ മുഖ്യമന്ത്രി ഡൽഹിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു. 'സിപിഐഎം- ബിജെപി ഡീൽ സ്ഥിരം പല്ലവിയാണ്. ഇവർ തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ഇപ്പോൾ ആ ബന്ധം എങ്ങനെ പൊളിഞ്ഞു എന്നാണ് ജനങ്ങളോട് പറയേണ്ടത്. ഡയറിയിലെ പേരുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ഞാൻ നേരത്തെ തന്നെ പ്രതികരിച്ചിട്ടുള്ളതാണ്. എൻറെ കാര്യം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരു അന്വേഷണത്തിനും ഞാൻ എതിരല്ല', ചെന്നിത്തല വ്യക്തമാക്കി.

പിണറായി വിജയന്റെ വീട് അടക്കമുളള ഇടങ്ങളിലെ ഇ ഡി റെയ്ഡ് കോണ്‍ഗ്രസ്- ബിജെപി ആസൂത്രണമാണ് എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് മന്ത്രി പി സി വിഷ്ണുനാഥും പ്രതികരിച്ചിരുന്നു. റെയ്ഡിനെക്കുറിച്ചുളള വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ലെന്നും മന്ത്രി പറഞ്ഞു. ഈ റെയ്ഡിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് ശിക്ഷ വിധിച്ചത്. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂര്‍ ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. കൂടാതെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തര്‍ ഹോള്‍ഡിങ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ പിരിച്ചുവിടല്‍, നിക്ഷേപകരുമായുള്ള തര്‍ക്കങ്ങള്‍, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അക്കൗണ്ടിങ് വിവാദങ്ങള്‍, വിദേശ കോടതികളിലെ കേസുകള്‍ എന്നിവ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.

അമേരിക്കന്‍ വായ്പദാതാക്കളില്‍ നിന്ന് സമാഹരിച്ച 1.2 ബില്യണ്‍ ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇപ്പോള്‍ ബൈജുവിനെ പിന്തുടരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വായ്പ തുകയുടെ ഉപയോഗം, ആസ്തികളുടെ സ്ഥാനം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെച്ചൊല്ലി അമേരിക്കയിലും സിംഗപ്പൂരിലും കേസുകള്‍ തുടരുകയാണ്. ബൈജു രവീന്ദ്രന്‍ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കര്‍ശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂര്‍. അധികൃതര്‍ക്ക് മുന്നില്‍ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കും. 