തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു എന്നാണ് വസന്തിന്റെ പരിഹാസം. അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചോദിക്കാന്‍ കൈ ഉയര്‍ത്തിയ സിപിഐഎം പ്രവര്‍ത്തകനോട് 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നടക്കുന്ന ഇ ഡി റെയ്ഡിനെപ്പറ്റി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച സ്വാഭാവികമായ കാര്യമാണെന്നും കേരളത്തിൻറെ ആവശ്യമായ കാര്യത്തിനല്ലേ മുഖ്യമന്ത്രി ഡൽഹിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു. 'സിപിഐഎം- ബിജെപി ഡീൽ സ്ഥിരം പല്ലവിയാണ്. ഇവർ തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ഇപ്പോൾ ആ ബന്ധം എങ്ങനെ പൊളിഞ്ഞു എന്നാണ് ജനങ്ങളോട് പറയേണ്ടത്. ഡയറിയിലെ പേരുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ഞാൻ നേരത്തെ തന്നെ പ്രതികരിച്ചിട്ടുള്ളതാണ്. എൻറെ കാര്യം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരു അന്വേഷണത്തിനും ഞാൻ എതിരല്ല', ചെന്നിത്തല വ്യക്തമാക്കി.
പിണറായി വിജയന്റെ വീട് അടക്കമുളള ഇടങ്ങളിലെ ഇ ഡി റെയ്ഡ് കോണ്‍ഗ്രസ്- ബിജെപി ആസൂത്രണമാണ് എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് മന്ത്രി പി സി വിഷ്ണുനാഥും പ്രതികരിച്ചിരുന്നു. റെയ്ഡിനെക്കുറിച്ചുളള വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ലെന്നും മന്ത്രി പറഞ്ഞു. ഈ റെയ്ഡിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.