Monday, 1 June 2026

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് CJP; അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്‌

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് CJP; അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്‌

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കേ യുഎസിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. ജൂൺ ആറിന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പരിഹാസരൂപേണ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ സിജിപിക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. തന്നെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന് കുടുംബത്തിന് ഭയമുണ്ടെന്നും എന്നാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഇന്ത്യയിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. അതെ ഞാൻ എന്റെ രാജ്യത്തേക്ക്, എന്റെ ജന്മനാടായ ഇന്ത്യയിലേക്ക് തിരികെ എത്തുകയാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാനാണ് വരുന്നത്. ചോദ്യ പേപ്പർ ചോർച്ച, പിന്നാലെ നീറ്റ് പരീക്ഷ എഴുതിയ കുട്ടികൾ ജീവനാടുക്കിയ സംഭവം, ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമായ സാഹചര്യം എന്നിവയ്‌ക്കെതിരെയെല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ശബ്ദം ഉയർത്തുന്നത് നിങ്ങൾ കണ്ടു. ഈ സാഹചര്യത്തില്‍ ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവൂ', എന്നാണ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ദീപ്‌കേ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.

കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിക്കും, തൊഴിലാളികള്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം; യുഎഇയില്‍ ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍

പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിക്കും, തൊഴിലാളികള്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം; യുഎഇയില്‍ ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍

ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഎഇ. ദുബായില്‍ പാര്‍ക്കിങ്, ടോള്‍ ഫീസുകള്‍ വര്‍ധിക്കും. സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും. 

ബലി പെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒക്കെ ഇന്ന് വീണ്ടും തുറക്കുകയാണ്. വലിയ മാറ്റങ്ങള്‍ക്കാണ് യുഎഇ സാക്ഷിയാകുന്നത്. ദുബായില്‍ പാര്‍ക്കിങ്, സാലിക്ക് ടോള്‍ നിരക്കുകള്‍ വര്‍ധിക്കും. രണ്ടിനും അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പടുത്തിയത് ഇന്ന് പ്രാബല്യത്തില്‍ വരും.ഇനി മുതല്‍ നോയല്‍ കാര്‍ഡുകളോ പാര്‍ക്കിന്‍ മൊബൈല്‍ ആപ്പോ വഴി മാത്രമേ പാര്‍ക്കിംഗ് തുക അടയ്ക്കാനാകൂ. പണം അടച്ച് പാര്‍ക്കിങ് ഫീ നല്‍കാനാകില്ല. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ മാസം മുതല്‍ എല്ലാ ഒന്നാം തീയതിയും കൃത്യമായി ശമ്പളം ലഭിക്കും. മുടക്കം വരുത്തുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പിഴ ചുമത്തും.ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം.

യുഎഇയില്‍ നിയമപരമായി പ്രായപൂര്‍ത്തിയാക്കാനുള്ള വയസ്സ് 18 ആയി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് 21 അയിരുന്നു.സാമ്പത്തിക-നിയമപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇനിമുതല്‍ 18 വയസ്സായവര്‍ക്ക് കഴിയും.യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഔദ്യോഗിക പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ 1 മുതല്‍ അല്‍ഹിന്ദ് വഴിയാകും നല്‍കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി

‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി

പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു.

പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ വില കൂട്ടുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കാറില്ല. ഇപ്പോ കൂട്ടിയതും ഞങ്ങളുടെ തലയിൽ. സത്യത്തിൽ ഈ വകുപ്പിൽ എനിക്ക് നോട്ടമുണ്ടായിരുന്നു. ബിന്ദുവായതുകൊണ്ടാണ് കൊടുത്തതാണ്. ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കണം. എല്ലാ മാസവും ഞാൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുണനിലവാരത്താൽ വിട്ടുവീഴ്ചയരുത്. കാലിത്തീറ്റയുടെ വിലയിൽ സർക്കാർ ഇടപെടണം. ക്ഷീരവകുപ്പിന് പ്രത്യേക പരിഗണന ഉണ്ടാകും. തീറ്റപ്പുല്ല് കൃഷി വർദ്ധിപ്പിക്കണം. പാലിന്റെ വില കൂട്ടുമ്പോൾ കാലിത്തീറ്റയുടെ വിലയും കൂട്ടും. അത് കൊണ്ട് കർഷകർക്ക് കൂട്ടുന്ന തുകയുടെ പ്രയോജനം ഉണ്ടാകുന്നില്ല.

ഇപ്പോൾ പാൽ വില കൂട്ടിയതിന്റെ പഴി തനിക്ക്. താൻ ആത് എതിർത്തില്ല. പ്രതിപക്ഷം ആയിരുന്നപ്പോളും എതിർത്തിട്ടില്ല. ക്ഷീര കർഷകരുടെ അധ്വാനമാണ് ആലോചിക്കുന്നത്.അതേസമയം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണ മറുപടി നൽകിയില്ല. എല്ലാവർക്കും ലോക ക്ഷീര ദിനാശംസകൾ എന്ന് മറുപടി നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം.

മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു.

‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായി അനൂപ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നു പരാതിയിൽ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഏഴ് ലക്ഷം നൽകി, കാറും ചോദിച്ചു'; ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ, കൊലപ്പെടുത്തിയതെന്ന് കുടുംബം

'ഏഴ് ലക്ഷം നൽകി, കാറും ചോദിച്ചു'; ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ, കൊലപ്പെടുത്തിയതെന്ന് കുടുംബം

ലഖ്നൗ: സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറായ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ നിവാസിയായ മാന്‍സി എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ മാന്‍സിയെ ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തുവെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

2024-ലാണ് മാന്‍സിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സാഗറിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത്, ഏഴ് ലക്ഷം രൂപയും മറ്റ് വീട്ടുപകരണങ്ങളും നല്‍കിയതായി യുവതിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ സാഗറിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്നും ആരോപണമുണ്ട്.

കൂടുതല്‍ സ്ത്രീധനം ചോദിച്ചിരുന്നുവെന്നും കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാന്‍സിയുടെ കുടുംബം ആരോപിച്ചു. ഇവ നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് നിരന്തരം പരിഹാസങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍, മാന്‍സി ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. പീഡനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പലതവണ ലഖ്നൗവിലേക്ക് പോയിരുന്നുവെന്നും കുടുംബം പറഞ്ഞു.

ശനിയാഴ്ചയാണ് മകള്‍ ആത്മഹത്യ ചെയ്തതായി കുടുംബം അറിഞ്ഞത്. എന്നാല്‍, ഇത് ഒരു കൊലപാതകമാണെന്നും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡനത്തിന് സാഗർ രജ്പുത്തിനും കുടുംബത്തിലെ മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സാഗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഭോപ്പാലില്‍ സ്ത്രീധന പീഡനത്തെത്തുടർന്ന് മോഡല്‍ ട്വിഷ ശര്‍മ്മ ജീവനൊടുക്കിയ സംഭവം ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയതിന് പിന്നാലെയാണ് വീണ്ടുമൊരു സ്ത്രീധന പീഡന മരണത്തെ കുറിച്ചുള്ള വാർത്തകള്‍ ഉയര്‍ന്നുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

44 ലക്ഷം കൈവശപ്പെടുത്തി, വ്യാജ രസീത് കാണിച്ച് തട്ടിപ്പെന്ന് പരാതി; ഇന്‍ഷുറന്‍സ്‌ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജർ പിടിയിൽ

44 ലക്ഷം കൈവശപ്പെടുത്തി, വ്യാജ രസീത് കാണിച്ച് തട്ടിപ്പെന്ന് പരാതി; ഇന്‍ഷുറന്‍സ്‌ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജർ പിടിയിൽ

മലപ്പുറം: സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. സ്വകാര്യ ഇൻഷുറന്‍സ് കമ്പനി അസിസ്റ്റന്‍റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശിയായ പുളിക്കാതൊടി വീട്ടില്‍ പ്രിയ മോളാണ് (43) അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വെട്ടത്തുര്‍ തേലക്കാട് സ്വദേശിയില്‍ നിന്ന് 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം നിക്ഷേപിച്ചില്ലെന്നാണ് പരാതി. വ്യാജ രസീതും മറ്റും കാണിച്ച് വിശ്വാസ വഞ്ചന നടത്തിയെന്ന കേസിലാണ് മേലാറ്റൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ് ഐ പ്രദീപ്, എ എസ് ഐ സിന്ധു വെള്ളയങ്ങര, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാര്‍കോട്ടിക്സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ കൃഷ്ണ കുമാര്‍, ദിനേശ് കിഴക്കേക്കര, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്രാന്‍സില്‍ വന്‍ സംഘര്‍ഷം, നിരവധിപ്പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ വന്‍ സംഘര്‍ഷം, നിരവധിപ്പേര്‍ക്ക് പരിക്ക്

പാരിസ്: പിഎസ്ജി ആരാധകരുടെ ആഘോഷം അതിരുവിട്ടതോടെ ഫ്രാൻസിൽ തെരുവ് യുദ്ധം. പൊലീസും ഫുട്‌ബോള്‍ ആരാധകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 219 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ 780 പേരെ അറസ്റ്റ് ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. ബസ്, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

മത്സരം കാണാനും പിഎസ്ജിയുടെ വിജയം ആഘോഷിക്കാനും പാരീസിലുടനീളം വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ചില സംഭങ്ങളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ആഘോഷങ്ങളെ സംഘര്‍ഷഭരിതമാക്കിയത്. കഴിഞ്ഞ വര്‍ഷം പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെയും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇത് കണക്കിലെടുത്ത് ഫ്രാന്‍സിലുടനീളം ഏകദേശം 22,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്.

ഫുട്ബോൾ ആരാധകർ കടകൾ തീയിട്ടുവെന്നും ആക്രമണങ്ങളിൽ 57 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു. ഒരു സംഘം പാരീസ് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോലും ശ്രമിച്ചു. സ്ഥിതിഗതികൾ വലിയതോതിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘സ്റ്റാർ വാർസി’ന്റെ എഡിറ്റിങ്ങിലൂടെ ഓസ്‌കർ നേടിയിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്.

‘റിട്ടൺ ഓഫ് ദ ജെഡൈ’, ‘ടിഎച്ച്എക്‌സ് 1138’, ‘അമേരിക്കൻ ഗ്രാഫിറ്റി’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ ‘ടാക്സി ഡ്രൈവർ’, ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’, ‘ന്യൂയോർക്ക് ന്യൂയോർക്ക്’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ടീമിലുമുണ്ടായിരുന്നു. സ്റ്റാർ വാർസിന്റെ സ്രഷ്ടാവുകൂടിയായ ജോർജ് ലൂക്കസിനെ 1969-ൽ വിവാഹംചെയ്തു. 1983-ൽ വിവാഹമോചിതയായി.