Friday, 5 June 2026

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. നോട്ടുനിരോധനത്തെ തുടര്‍ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കത്തിച്ചത്. സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ട്വന്റിഫോറാണ് ക്ഷേമനിധി ബോര്‍ഡ് അഴിമതി പുറത്തുവിട്ടത്.

2017ല്‍ പോങ്ങുമൂട്ടിലെ വീട്ടില്‍ വെച്ചു കത്തിച്ചുവെന്നാണ് മൊഴി. ഫോറന്‍സിക് സംഘത്തോടൊപ്പം വിജിലന്‍സ് സ്ഥലത്തു പരിശോധന നടത്തി. 2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 റജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 16 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ടൊക്കെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

2016ലാണ് നോട്ട് നിരോധനം വരുന്നത്. ശേഷം ഈ പണം എന്ത് ചെയ്യണമെന്ന് പ്രതിക്കറിയില്ലായിരുന്നു. ആ സമയം താമസിച്ചിരുന്നത് പോങ്ങുമൂടിലെ വീട്ടിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം രാത്രി കത്തിച്ചു കളഞ്ഞുവെന്നാണ് മൊഴി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

* 2050-ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും

സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിയെ തകർക്കുന്ന ഒരു വികസന പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ദേശീയതലത്തിൽ 2070 ലക്ഷ്യമിട്ടിരിക്കുമ്പോൾ കേരളം 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുന്നതിനാണ് ശ്രമിക്കുന്നത്. 2040-ഓടെ തന്നെ ഇതിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകും. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാകുന്നുണ്ട്. അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും ഏത് സമയത്തും സംഭവിക്കാം. കൊച്ചി, മുംബൈ പോലുള്ള നഗരങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. മേഘവിസ്‌ഫോടനങ്ങൾ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും സമയം ലഭിക്കാത്ത സാഹചര്യം പശ്ചിമഘട്ട മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന 'വൺ ഹെൽത്ത്' ആശയം കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1972-ൽ സ്റ്റോക്ക്‌ഹോമിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ മറ്റ് ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബോധ്യം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള കടൽത്തീരവും 44 നദികളും പശ്ചിമഘട്ടവും തടാകങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം ഒരു തലമുറയ്ക്ക് മാത്രം പൂർത്തിയാക്കാനാകുന്ന ദൗത്യമല്ലെന്നും വരും തലമുറകൾക്കും കൈമാറേണ്ട വലിയ ഉത്തരവാദിത്തമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'കേരള കാർബൺ ന്യൂട്രൽ പാത്ത്‌വേ 2050' ഉം, സംസ്ഥാന മാലിന്യ സംസ്‌കരണ സൗകര്യങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പത്മശ്രീ കൊല്ലയിൽ ദേവകി അമ്മയെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം ഡയറക്ടറേറ്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടർ സുനീൽ പാമിടി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്. കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും.

ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. വൻ ബജറ്റിൽ എത്തിയ ചിത്രം ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിച്ചത്. സി.ആർ. സലീം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

സംവിധാനത്തിനു പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്.
ബന്ധപ്പെട്ട വാർത്തകൾ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കനത്ത മഴയെ തുടർന്ന് കോട്ടയത്ത്‌ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക്കാണ് മണ്ണിടിഞ്ഞത്. രാവിലെ 9.30 യോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തകർന്നു.

കോട്ടയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നുവീണു. അമ്മഞ്ചേരി നാൽപ്പാത്തി മലയിലാണ് സംഭവം. ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ബിനോയുടെ ഭാര്യക്കും രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം.

കോഴിക്കോടും ശക്തമായ മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണു. കോഴിക്കോട് ഹൽവ ബസാറിലെ കടയുടെ മതിലാണ് ഇടിഞ്ഞ് വീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോട്ടറിന് ലഭിച്ചിരുന്നു. മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് രണ്ട് സ്കൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ജില്ലയില്‍ ഇന്ന് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു വീണിരുന്നു. കോഴിക്കോട് ഹൽവ ബസാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

മലപ്പുറത്ത് അതിശക്തമായ മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓട്ടോറിക്ഷ തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പുളിക്കൽ മുഴങ്ങല്ലൂരിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. ഏഴോളം പോസ്റ്റുകളാണ് തകർന്ന് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, വിമുക്ത ഭടനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, വിമുക്ത ഭടനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

മാന്നാർ: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും രണ്ട് പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. മർദനത്തിനിടെയുണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലര പവൻ സ്വർണമാലയും താലിയും മൊബൈൽ ഫോണും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും മൊഴിയിലുണ്ട്.

മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ബിജു എസ് വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലേക്ക് വരുമെന്ന് വിജയ്; ഉറപ്പുനൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി, കൂടിക്കാഴ്ച നടത്തി ലീ​ഗ് നേതാക്കൾ

കേരളത്തിലേക്ക് വരുമെന്ന് വിജയ്; ഉറപ്പുനൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി, കൂടിക്കാഴ്ച നടത്തി ലീ​ഗ് നേതാക്കൾ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക്. വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്‍യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലെ സന്തോഷം അറിയിച്ചെന്ന് പാണക്കാട് തങ്ങളും പറഞ്ഞു.

മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിലും മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലാണ് മുഖ്യമന്ത്രി പങ്കാളിയായത്. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ എം ഷാജഹാൻ എന്നിവരും ചെന്നൈ ട്രിപ്ലിക്കെനിലെ പ്രാർത്ഥനാ ചടങ്ങുകളിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പം പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ, അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ പ്രത്യേക ആവശ്യം അം​ഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ കണ്ടെത്തണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ കേസിൽ അനിവാര്യമാണെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു.

നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിലായിരുന്നു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരുന്നത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയായിരുന്നു പ്രതികളെ റിമാൻഡിലാക്കിയത്. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തിയിരുന്നു.

ചോറുകൊടുക്കുമ്പോൾ കരഞ്ഞതിനാലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് രണ്ടാനച്ഛൻ അഷ്കർ പൊലീസിന് നൽകിയ മൊഴി. എന്നാൽ അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നത് മുറിവുകളുടെ വ്യാപ്തിയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഭൂരിഭാഗം മുറിവുകളും ഉണ്ടായതെന്നാണ് കണ്ടെത്തൽ. കേസിൽ അമ്മ അഖിലയുടെ പങ്കും ഇപ്പോൾ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നുമാണ് പൊലീസ് സംശയം. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ച മൂലമല്ലെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും

സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും

ദില്ലി: സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി. നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ്.നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു. തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും.തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ്.തിരുവനന്തപുരം ഗവ.ലോ കോളേജിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്.