ഗുരുവായൂർ:മഴക്കാല പൂർവ്വ
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം, ഫുഡ്‌സേഫ്റ്റി ,ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും.
ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ.എച്ച് ആർ.എ. സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു.സർക്കുലറിൽ ഹോട്ടൽ ജീവനക്കാർ ശ്രദ്ധിക്കേണ്ട 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദിനംപ്രതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില വർദ്ധനവ് പിടിച്ച് നിറുത്തുവാൻ കേന്ദ്ര സർക്കാർ സൻമനസ്സ് ഹോട്ടൽ മേഖലയൊട് കാണിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ഗ്യാസ് വില വർദ്ധനവ് ഈ മേഖലയെ തകർക്കുമെന്നും യോഗം വിലയിരുത്തി .പാചക വാതകത്തോടൊപ്പം പാൽ വില വർദ്ധനവും കൂടി അടിച്ചേൽപ്പിക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ വളരെ അധികം ബുദ്ധിമുട്ടായിരിക്കെ ഭക്ഷണ സാധന വില വർദ്ധനവ് ഇതിന് ഒരു പരിഹാരമാകില്ല എന്നതും യോഗം വിലയിരുത്തി .കെ. എച്ച്. ആർ എ . പ്രസ്ഥാനത്തിന് കരുത്തായി നേതൃത്വം നൽകിയിരുന്ന സി.എ. ലോകനാഥ് വിട്ടുപിരിഞ്ഞ് ഒന്നാം ചരമവാർഷിക ദിനം ജൂൺ 6 ന് ശനിയാഴ്ച രുഗ്മിണി റീജൻസിയിൽ വിപുലമായ രീതിയിൽ അനുസ്‌മരണ സമ്മേളനവും, പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും നടത്തുന്നതിനും യോഗം തീരുമാനിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, സന്തോഷ് സൗപർണ്ണിക ,എൻ. പി.അഷ്‌റഫ്, രാജേഷ് ഗോകുലം ,സിജോ കണ്ടാണ്ണശ്ശേരി, ചന്ദ്രബാബു, അബൂബക്കർ സുൽത്താനിയാ ,സൂരജ് ബാബു,രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു .
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.