Saturday, 27 June 2026

വെടിനിർത്തൽ തകർന്നു; ഹോർമുസിൽ ഇറാൻ ഡ്രോൺ ആക്രമണം, വൻ വ്യോമപ്രഹരവുമായി അമേരിക്ക – മിസൈൽ കേന്ദ്രങ്ങൾ തകർത്തതായി CENTCOM

വെടിനിർത്തൽ തകർന്നു; ഹോർമുസിൽ ഇറാൻ ഡ്രോൺ ആക്രമണം, വൻ വ്യോമപ്രഹരവുമായി അമേരിക്ക – മിസൈൽ കേന്ദ്രങ്ങൾ തകർത്തതായി CENTCOM

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന്, ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ടു.

ജൂൺ 25-ന് സിംഗപ്പൂർ പതാകയേന്തിയ എം/വി എവർ ലൗലി (M/V Ever Lovely) എന്ന ചരക്കുകപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അന്താരാഷ്ട്ര സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അമേരിക്ക പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിന് ശക്തമായ തിരിച്ചടിയായാണ് ശനിയാഴ്ച ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ ശാലകൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതെന്ന് CENTCOM അറിയിച്ചു. ആക്രമണം നടന്ന കൃത്യമായ സ്ഥലം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ താഹെറൂയ പിയർ (Taherouyeh Pier) പ്രദേശത്ത് വലിയ സ്‌ഫോടനം നടന്നതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

പ്രത്യാക്രമണത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൃത്യമായ വ്യോമാക്രമണം നടത്തുന്നതും വൻ സ്‌ഫോടനങ്ങളും കാണാമെന്നാണ് അമേരിക്കയുടെ അവകാശവാദം.

സംഭവത്തിൽ പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വെടിനിർത്തൽ കരാർ ലംഘിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിച്ചാൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. "ഇറാൻ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഞങ്ങൾ ആ കരാറിനെ മാനിക്കുന്നു. എന്നാൽ ഞങ്ങളെ ആക്രമിച്ചാൽ അതേ രീതിയിൽ ശക്തമായി തിരിച്ചടിക്കും," എന്ന് അദ്ദേഹം എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് വിതരണം നടക്കുന്ന അതീവ നിർണായക സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് സേന തുടർന്നും സാന്നിധ്യം ശക്തമാക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് അമേരിക്കയും ഇറാനും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നത്. പുതിയ സംഭവവികാസങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയും ആഗോള എണ്ണവിപണിയിലും അന്താരാഷ്ട്ര വ്യാപാര മേഖലയിലും ആശങ്ക ഉയർത്തുകയും ചെയ്തിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം - പ്രൊഫ. ഡോ. കുരുവിള ജോസഫ്

സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് പ്രോ-വൈസ് ചാൻസിലർ പ്രൊഫ. ഡോ. കുരുവിള ജോസഫ് വ്യക്തമാക്കി. പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന ശേഷികൾ സാമൂഹ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയണം. അങ്ങനെയുള്ള വ്യക്തികളാണ് എക്കാലവും അനുസ്മരി ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. റവ ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് സ്വാഗതമാശംസിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഐ.ക്യുഎ.സി കോർഡിനേറ്റർ പ്രൊഫ. ഡോ. തോമസ് വി.മാത്യു,പരീക്ഷ കൺട്രോളർ ഡോ. ബാബു ജോസ്, അക്കാഡമിക് ഡീൻ ഡോ. ബിജു കെ.സി., റിസർച്ച് ഡീൻ പ്രൊഫ. ഡോ. ജിൻസൺ പി. ജോസഫ്, സ്റ്റുഡൻ്റ്സ് ഡീൻ ബോബി സൈമൺ, അസിസ്റ്റൻ്റ് ഡീൻ ഓഫ് സ്റ്റുഡൻ്റ്സ് അഫയേഴ്സ് ശില്പ മാത്യു, എസ്.ക്യു.എ.സി കോർഡിനേറ്റർ ഡോ. ജയേഷ് ആൻ്റണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അലൻ സഖറിയ തുടങ്ങിയവർ നേതൃത്വം നല്കി. വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി കരസ്ഥമാക്കിയവർക്കും റാങ്ക് ജേതാക്കൾക്കും പ്രത്യേക പുരസ്കാരങ്ങൾ നല്കി. വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ബിഷപ്പ് വയലിൽ ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 26 June 2026

'ഓപ്പറേഷൻ സിന്ദൂർ' വീരർക്ക് രാജ്യത്തിന്റെ ആദരം; വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യും

'ഓപ്പറേഷൻ സിന്ദൂർ' വീരർക്ക് രാജ്യത്തിന്റെ ആദരം; വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത്.

രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത്തെ ആദരിക്കുന്നതിന്റെ ഭാഗമായി, ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ 'ത്യാഗ് ചക്ര' എന്നറിയപ്പെടുന്ന ബലിചക്രത്തിൽ ഈ സൈനികരുടെ പേരുകൾ ആലേഖനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2025-ൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരരുടെ പട്ടികയിലാണ് ഇവരുടെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീരമൃത്യു വരിച്ച കരസേനാംഗങ്ങൾ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരാണ്. വ്യോമസേനയിൽ നിന്ന് സർജന്റ് സുരേന്ദ്ര കുമാർ ആണ് ജീവൻ ബലിനൽകിയത്.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ദേശീയ യുദ്ധസ്മാരകത്തിലെ 16 ഗ്രാനൈറ്റ് ചുവരുകളിലാണ് ഈ ധീരരുടെ പേരും റാങ്കും യൂണിറ്റും സ്ഥിരമായി രേഖപ്പെടുത്തുക. രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ധീരത്യാഗങ്ങളുടെ സാക്ഷ്യമായി ഈ സ്മാരകം നിലകൊള്ളുന്ന സാഹചര്യത്തിൽ, പുതിയതായി ഉൾപ്പെടുത്തുന്ന പേരുകളും വരുംതലമുറകൾക്ക് പ്രചോദനമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ ഇന്ത്യ നടത്തിയ ശക്തമായ സൈനിക നടപടികളുടെ ഭാഗമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ഈ ദൗത്യത്തിനിടെ ജീവൻ ബലിനൽകിയ സൈനികരുടെ സേവനവും സമർപ്പണവും രാജ്യം എന്നും നന്ദിയോടെ ഓർക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ അർപ്പിച്ച ധീരരുടെ ത്യാഗത്തിന് ദേശീയ യുദ്ധസ്മാരകത്തിലെ ഈ ആദരം രാജ്യത്തിന്റെ കൂട്ടായ ആദരവിന്റെ പ്രതീകമായിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; പാനൂരിലെ  ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; പാനൂരിലെ ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

കണ്ണൂർ: പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു. പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന  മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നിയമനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് മൂന്ന് വിദ്യാർഥികൾ സഫ്രാൻ മന്തി ഹോട്ടലിൽ നിന്ന് കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥികൾക്ക് ഛർദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില മോശമായതോടെ ഇവരെ ഉടൻ തന്നെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി. പരിശോധനയിൽ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.

ഹോട്ടലിൽ ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കളുടെയും കുഴിമന്തിയുടെയും സാംപിളുകൾ ഉൾപ്പെടെ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും ഭക്ഷണം മലിനമായിരുന്നോയെന്നും ലബോറട്ടറി പരിശോധനയിലൂടെ വ്യക്തമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഹോട്ടലിനെതിരെ നിയമനടപടികൾ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. അതേസമയം, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വ്യാപക പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച്  .ആർ.എ ഗുരുവായൂർ യൂണിറ്റ്.

ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച് .ആർ.എ ഗുരുവായൂർ യൂണിറ്റ്.

ഗുരുവായൂർ:കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ്  ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി .

പ്രസിഡണ്ട് 
ഒ .കെ . ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി.ബിജുലാൽ  ഉദ്ഘാടനം ചെയ്തു .

ഫുഡ് സേഫ്‌റ്റി ഓഫീസർ അഷ്‌റഫ് ക്ലാസ്സ് നയിച്ചു .
എൻ.പി. അഷ്‌റഫ് ക്ലാസ്സ് ഹിന്ദിയിൽ പരിഭാഷ നടത്തി .
ജില്ല ഹൈജീൻ മോണിറ്ററിങ്  കമ്മറ്റി ചെയർമാൻ ഏ.എസ് . ജോസഫ് , 
സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ , എൻ. കെ. രാമകൃഷ്ണൻ ,
 ഒ.കെ. നാരായണൻ നായർ  ,സന്തോഷ് , എൻ. കെ. അഷറഫ്  രാജേഷ് ഗോകുലം , ചന്ദ്രബാബു , മുബാറക്ക് , സിജോ കണ്ടാണ്ണശ്ശേരി രഞ്ജിത്ത് വിനായക എന്നിവർ പ്രസംഗിച്ചു .

 ഇതോടനുബന്ധിച്ച് ഹോട്ടൽ ജീവനക്കാർക്ക് മൈക്രോ ലാബുമായി സഹകരിച്ച് ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു 
ഇരുന്നൂറിനടുത്ത് ജീവനക്കാർക്ക്  ക്യാമ്പിൽ നേത്ര പരിശോധന,
ചർമ്മ പരിശോധന , ഫിസിക്കൽ 
എക്സാമിനേഷൻ  , 
ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ  നടത്തി .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂരതയുടെ പരമാവധി; ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

ക്രൂരതയുടെ പരമാവധി; ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം. ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

മരിച്ച നേഹ കുമാരി (26) ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ്. ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയാണ്. ഇരുവരും കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിവാഹിതരായത്. അടുത്തിടെയാണ് ഫരീദാബാദിലെ പഞ്ച്ശീൽ കോളനിയിലേക്ക് താമസം മാറിയത്.

വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിൽ കുടുംബപരമായ കാരണങ്ങളെച്ചൊല്ലി തർക്കമുണ്ടായതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തർക്കം രൂക്ഷമായതോടെ അമിത് ഭാര്യയായ നേഹയെ മർദിച്ചശേഷം വീട്ടിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ ബലമായി മുക്കിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

സംഭവത്തിന് ശേഷം അമിത് തന്റെ അമ്മാവനെ ഫോണിൽ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മാവൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും നേഹ മരിച്ചിരുന്നു. ബന്ധുക്കളും യുവതിയുടെ മരണം സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ അമിത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച്ഡ് ഓഫായ നിലയിലാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികളുടെ കുടുംബാംഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി രേഖപ്പെടുത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

ഗർഭിണിയായ യുവതിയുടെ ദാരുണമായ മരണം പ്രദേശത്ത് വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നുണ്ടായ ഈ ക്രൂരകൃത്യം സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ. പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ, മദ്യനയ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നിർദേശം ബജറ്റിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നിലപാട് വ്യക്തമാകുന്നത്. ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ നിന്ന് ഈ നികുതി നിർദേശം പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നാണ് സൂചന. ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഘടനയിൽ വീഴ്ചയില്ലെന്നും, മുന്നണി വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാൻ തീരുമാനിച്ചാൽ ഇതായിരിക്കും നികുതി സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, മദ്യനയം സംബന്ധിച്ച വിഷയത്തിൽ മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ മുൻകൂട്ടി ചർച്ച ചെയ്യാതിരുന്നതിൽ എക്സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ലഹരിവിരുദ്ധ പ്രചാരണങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്നതിൽ മന്ത്രി രമേശ് ചെന്നിത്തലയും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

മുന്നണി ഘടകകക്ഷികളായ മുസ്ലിം ലീഗിനും മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ ചില പരിമിതികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിനകത്തും വിഷയത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ടെങ്കിലും, ധനബില്ലിൽ നിന്ന് നികുതി നിർദേശം നിർബന്ധമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരൻ നടത്തിയ പരസ്യ ഇടപെടലിനോട് യോജിപ്പില്ലാത്തവരാണ് പാർട്ടിയിൽ കൂടുതലെന്നാണ് വിലയിരുത്തൽ.

വീര്യം കുറഞ്ഞ മദ്യം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും അതിനാവശ്യമായ ചട്ടഭേദഗതികൾ കൊണ്ടുവരികയും ചെയ്തത് മുൻ എൽഡിഎഫ് സർക്കാരാണെന്ന വാദം ഉയർത്തിക്കാട്ടി, ഇപ്പോഴത്തെ എൽഡിഎഫിന്റെ എതിർപ്പിനെ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മാസത്തിൽ എക്സൈസ് വകുപ്പ് പുതിയ മദ്യനയം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. നിലവിലെ മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾക്കും കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനും ശേഷമായിരിക്കും വിവിധ സംഘടനകളുമായും ബന്ധപ്പെട്ട കക്ഷികളുമായും കൂടിയാലോചനകൾ നടത്തുക. തുടർന്ന് പാർട്ടി-മുന്നണി തലത്തിൽ അന്തിമ ചർച്ചകൾ നടക്കും.

അതേസമയം, അടുത്ത യുഡിഎഫ് യോഗത്തിൽ മദ്യനയത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി പ്രത്യേക ഉപസമിതി രൂപീകരിക്കാനും സാധ്യതയുണ്ട്. സർക്കാരും മുന്നണിയും സമാന്തരമായി നടത്തുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ മദ്യനയം പ്രഖ്യാപിക്കുക.

വീര്യം കുറഞ്ഞ മദ്യം അനുവദിക്കണമോ വേണ്ടയോ എന്ന ചോദ്യത്തിൽ മാത്രമല്ല, ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച മുൻ സർക്കാർ തീരുമാനമുൾപ്പെടെ മദ്യനയത്തിലെ വിവിധ വിഷയങ്ങളിലും പുതിയ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ, വരാനിരിക്കുന്ന മദ്യനയം സംസ്ഥാനത്തെ മദ്യവ്യാപാര മേഖലയിലും പൊതുനയങ്ങളിലും നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

700 കോടി തട്ടിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'സമ്പുഷ്ട യുറേനിയം' പ്രദർശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചെന്ന് അന്വേഷണം

700 കോടി തട്ടിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'സമ്പുഷ്ട യുറേനിയം' പ്രദർശിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചെന്ന് അന്വേഷണം

കൊച്ചി: 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, നിക്ഷേപകരെ വിശ്വസിപ്പിക്കാൻ പ്രതികൾ നടത്തിയതായി പറയപ്പെടുന്ന ഞെട്ടിക്കുന്ന നാടകീയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. വിപിവിവി (BPVV) കമ്പനി വിശാഖപട്ടണത്ത് നൂറുകണക്കിന് നിക്ഷേപകരെ എത്തിച്ച് 'സമ്പുഷ്ട യുറേനിയം' പ്രദർശിപ്പിച്ചാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സമാഹരിച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്ന വിവരം.

അന്വേഷണ വിവരങ്ങൾ പ്രകാരം, 2025 മാർച്ച് 5-ന് വിശാഖപട്ടണത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലേക്ക് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലധികം നിക്ഷേപകരെയാണ് കമ്പനി സ്വന്തം ചെലവിൽ എത്തിച്ചത്. യുഎസ് പ്രതിരോധ വകുപ്പിന് വേണ്ടി ആണവായുധ നിർമാണത്തിനായി കൈമാറിയതാണെന്ന് അവകാശപ്പെട്ട 'സമ്പുഷ്ട യുറേനിയം' നിക്ഷേപകർക്ക് കാണിച്ചുകൊടുക്കുകയും, അതിന് കിലോഗ്രാമിന് അഞ്ച് ലക്ഷം രൂപ വിലയുണ്ടെന്ന് കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട് വിശദീകരിക്കുകയും ചെയ്തതായി അന്വേഷണ രേഖകളിൽ പറയുന്നു.

യുറേനിയത്തിൽ നിന്ന് ഗാമാ വികിരണം പുറപ്പെടുന്നതിനാൽ സുരക്ഷാ മുൻകരുതലെന്ന പേരിൽ പ്രത്യേക സംരക്ഷണ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് നിക്ഷേപകരെ പ്രദർശന വേദിയിലേക്ക് പ്രവേശിപ്പിച്ചത്. മുഴുവൻ പരിപാടിയും അതീവ രഹസ്യ സ്വഭാവത്തിലാണെന്ന പ്രതീതി സൃഷ്ടിച്ചാണ് ക്രമീകരണങ്ങൾ നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

തെലങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 'യലെത്തി പത്മരാജ് ഗോപാൽ' എന്നയാളാണ് പരിപാടിയുടെ പ്രധാന സംഘാടകനായിരുന്നത്. യുറേനിയത്തിന്റെ സാന്നിധ്യം ആരോഗ്യത്തെ ബാധിക്കുമെന്ന പേരിൽ നിക്ഷേപകർക്ക് മെഡിക്കൽ പരിശോധനകളും സംഘടിപ്പിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന 'ഡോക്ടർ സാബിൻ' എന്നയാളെ കവചിത വാഹനത്തിൽ വേദിയിലെത്തിച്ചതും വിശ്വാസ്യത വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എട്ട് ഘട്ട സുരക്ഷാ പരിശോധനകളാണ് നിക്ഷേപകർക്ക് ഏർപ്പെടുത്തിയിരുന്നത്. ലോഹ ബട്ടണുകളുള്ള വസ്ത്രം ധരിച്ചവരെ പോലും ആദ്യഘട്ടത്തിൽ തന്നെ തടഞ്ഞു. ശരീരത്തിൽ പേസ്‌മേക്കർ, സ്റ്റെന്റ്, ലോഹദണ്ഡുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചവരെയും പ്രവേശനത്തിൽ നിന്ന് ഒഴിവാക്കി. ആഭരണങ്ങൾ, മൊബൈൽ ഫോൺ, ക്യാമറ, വാച്ച്, കണ്ണട എന്നിവയും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.

ഇത്തരം നാടകീയ ക്രമീകരണങ്ങളിലൂടെ നിക്ഷേപകരിൽ വിശ്വാസം വളർത്തി വൻതോതിൽ നിക്ഷേപം സമാഹരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സംഭവത്തിൽ സാമ്പത്തിക തട്ടിപ്പിനൊപ്പം വ്യാജ ശാസ്ത്രീയ അവകാശവാദങ്ങളും ഉപയോഗിച്ചോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

700 കോടി രൂപയുടെ തട്ടിപ്പുകേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ വിവരങ്ങൾ രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകളുടെ രീതികളെക്കുറിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളെക്കുറിച്ചും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അട്ടപ്പാടി വൈദ്യുതീകരണ പദ്ധതിയിൽ അഴിമതി; എൽഡിഎഫ് കാലത്തെ ക്രമക്കേട് സ്ഥിരീകരിച്ച് മുൻമന്ത്രി കൃഷ്ണൻകുട്ടി

അട്ടപ്പാടി വൈദ്യുതീകരണ പദ്ധതിയിൽ അഴിമതി; എൽഡിഎഫ് കാലത്തെ ക്രമക്കേട് സ്ഥിരീകരിച്ച് മുൻമന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: അട്ടപ്പാടിയിലെ വനമേഖലയിലെ ആദിവാസി ഊരുകളിലേക്ക് സോളാർ–വിൻഡ് ഹൈബ്രിഡ് വൈദ്യുതീകരണ പദ്ധതി നടപ്പാക്കിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തുറന്നുപറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ എത്തിക്കാൻ പ്രയാസമുള്ള വിദൂര ആദിവാസി പ്രദേശങ്ങളിൽ അനർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. സോളാർ പാനലുകളും ചെറിയ കാറ്റാടികളും (വിൻഡ് മിൽ) സംയോജിപ്പിച്ച ഹൈബ്രിഡ് സംവിധാനമായിരുന്നു പദ്ധതി. എന്നാൽ, പ്രദേശത്തെ കാറ്റിന്റെ ലഭ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയാണ് കാറ്റാടികൾ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ.

സമാനമായ പദ്ധതി വയനാട്ടിലെ മേപ്പാടി വെള്ളപ്പൻകണ്ടി ആദിവാസി കോളനിയിലും നടപ്പാക്കിയിരുന്നെങ്കിലും അവിടെ ചെലവായ തുകയെക്കാൾ ഇരട്ടിയിലധികം തുകയാണ് അട്ടപ്പാടിയിലെ ഓരോ വീടിനും ചെലവഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് പദ്ധതിയിൽ അഴിമതി നടന്നെന്ന സംശയം ശക്തിപ്പെടുത്തിയത്.

പദ്ധതിയുടെ കരാർ വിൻഡ് സ്‌കീം എനർജി ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിക്കാണ് നൽകിയിരുന്നത്. കരാർ നൽകുന്ന നടപടിക്രമത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ഊർജ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടി തന്നെ പദ്ധതിയിൽ അഴിമതി നടന്നതായി സ്ഥിരീകരിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത് രാഷ്ട്രീയമായും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ആദിവാസി ക്ഷേമവും ഗ്രാമീണ വൈദ്യുതീകരണവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ പൊതുപണം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.

എൽഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന മുൻമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാടും അന്വേഷണത്തിന്റെ തുടർനടപടികളും നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.