സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം - പ്രൊഫ. ഡോ. കുരുവിള ജോസഫ്
സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് പ്രോ-വൈസ് ചാൻസിലർ പ്രൊഫ. ഡോ. കുരുവിള ജോസഫ് വ്യക്തമാക്കി. പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന ശേഷികൾ സാമൂഹ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയണം. അങ്ങനെയുള്ള വ്യക്തികളാണ് എക്കാലവും അനുസ്മരി ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. റവ ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് സ്വാഗതമാശംസിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഐ.ക്യുഎ.സി കോർഡിനേറ്റർ പ്രൊഫ. ഡോ. തോമസ് വി.മാത്യു,പരീക്ഷ കൺട്രോളർ ഡോ. ബാബു ജോസ്, അക്കാഡമിക് ഡീൻ ഡോ. ബിജു കെ.സി., റിസർച്ച് ഡീൻ പ്രൊഫ. ഡോ. ജിൻസൺ പി. ജോസഫ്, സ്റ്റുഡൻ്റ്സ് ഡീൻ ബോബി സൈമൺ, അസിസ്റ്റൻ്റ് ഡീൻ ഓഫ് സ്റ്റുഡൻ്റ്സ് അഫയേഴ്സ് ശില്പ മാത്യു, എസ്.ക്യു.എ.സി കോർഡിനേറ്റർ ഡോ. ജയേഷ് ആൻ്റണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അലൻ സഖറിയ തുടങ്ങിയവർ നേതൃത്വം നല്കി. വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി കരസ്ഥമാക്കിയവർക്കും റാങ്ക് ജേതാക്കൾക്കും പ്രത്യേക പുരസ്കാരങ്ങൾ നല്കി. വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ബിഷപ്പ് വയലിൽ ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.