Saturday, 11 July 2026

സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അലവിൽ സ്വദേശിയായ ഷാൻ അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു. വീട്ടിലെത്താൻ വെറും അരമണിക്കൂർ മാത്രം ബാക്കിയിരിക്കെയാണ് കൂടാളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്.

അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേർ കൂടി ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

അപകടസമയത്ത് കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് ഉൾപ്പെടെ വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിഠായിക്കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.

തലശേരി: മിഠായിക്കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ. കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ചിറയ്ക്കൽ സ്വദേശിയായ മുഹമ്മദ് സമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

വിദ്യാർഥികളെ ഉൾപ്പെടെ യുവാക്കളെ ലക്ഷ്യമിട്ടാണ് മിഠായിക്കവറുകളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശേരി എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സമീലിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കൂളറിനുള്ളിൽ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെത്തുകയായിരുന്നു.

ഡാൻസാഫ് ടീമും തലശേരി എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടത്തിയത്.

പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, പിന്നിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്യൂസ് ഊരിയിട്ടും മരണക്കരന്റ്

ഫ്യൂസ് ഊരിയിട്ടും മരണക്കരന്റ്

കാഞ്ഞങ്ങാട്: വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷവും വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. ലൈൻമാൻ മരിച്ച സംഭവം ദുഃഖമായി. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടിയിലെ വി.വി. ഭരതൻ (54) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30ഓടെ മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപത്തായിരുന്നു അപകടം. കാറ്റിലും മഴയിലും പൊട്ടിവീണ സർവീസ് വയർ നന്നാക്കാനായി എത്തിയ ഭരതൻ, ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി സഹപ്രവർത്തകനിൽ നിന്ന് ഫോണിലൂടെ ഉറപ്പാക്കിയ ശേഷമാണ് വൈദ്യുതത്തൂണിൽ കയറിയത്.

തൂണിന്റെ മുകളിലെത്തി സുരക്ഷാ കയർ കെട്ടി പൊട്ടിക്കിടന്ന സർവീസ് വയറിൽ പിടിച്ചതുമാത്രം ഭരതന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തി ഭരതനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ദിവസമായി പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ഭരതനും കരാർ ജീവനക്കാരനായ സജിത്തും. കണിച്ചിറ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയെങ്കിലും അപകടമുണ്ടായത് കാലിച്ചാംപൊതിയിലെ മറ്റൊരു ട്രാൻസ്ഫോർമറിൽ നിന്നുള്ള സർവീസ് വയറിലായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രാഥമിക വിശദീകരണം.

ചിത്താരി സെക്ഷനിൽ നിന്ന് രണ്ടര വർഷം മുൻപാണ് ഭരതൻ മാവുങ്കാൽ സെക്ഷൻ ഓഫീസിലേക്ക് സ്ഥലംമാറിയത്. ഭാര്യ ശ്രീജയാണ്. അശ്വനി, ആര്യ എന്നിവർ മക്കളാണ്.

സംഭവത്തിൽ കെ.എസ്.ഇ.ബി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി സുരക്ഷാ നടപടികളിലും ജോലിസ്ഥല സുരക്ഷാ ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ

ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ
 
ചാലോട്: കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചാലോട് (കണ്ണൂർ): കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണെന്നും മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.

അപകടത്തിൽ മരിച്ച മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മറ്റ് മരിച്ചവരുടെ തിരിച്ചറിയലും സ്വദേശ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പോലീസ് തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

കായംകുളം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് പ്രസിഡൻ്റായി നൗഷാദിനേയും സെക്രട്ടറിയായി സത്താർ നൂറുദീനേയും ട്രഷറർ ആയി പ്രവീൺ കുമാറിനേയും തിരഞ്ഞെടുത്തു.
എസ്. കെ. നസീർ (വർക്കിംഗ് പ്രസിഡൻ്റ്). ബദറുദീൻ, രമേശ് ആര്യാസ്, വിവേകാനന്ദൻ,(വൈസ് പ്രസിഡൻ്റുമാർ), ഹരിദാസ്, സെയ്ഫുദീൻ, ബിജു താസ, എബിൻ കോശി,(ജോയിൻ്റ് സെക്രട്ടറിമാർ) വിജയകുമാർ (രക്ഷാധികാരി) നേയും 09/07/2026 വ്യാഴായ്ച്ച 3 മണിക്ക് മേരിലാൻ്റ് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

 *ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

 സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി.

ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 179 ലോഡ്ജുകൾ പരിശോധിച്ചു.

കോട്ടയം ജില്ലയിൽ എക്സൈസ് ഇന്റലിജിൻസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ട മാർ, റേഞ്ച് എക്സൈസ്‌  ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിൽ  നടത്തിയ പരിശോധനയിൽ 2 മയക്കുമരുന്ന് കേസുകളും 2.5 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.
ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

*ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

*ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്

 കോട്ടയം :സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി.

ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 179 ലോഡ്ജുകൾ പരിശോധിച്ചു.

കോട്ടയം ജില്ലയിൽ എക്സൈസ് ഇന്റലിജിൻസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ട മാർ, റേഞ്ച് എക്സൈസ്‌  ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിൽ  നടത്തിയ പരിശോധനയിൽ 2 മയക്കുമരുന്ന് കേസുകളും 2.5 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.
ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു.

ബാഴ്സലോണ: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത്.

അൻഡലൂഷ്യയിലെ ബെദാർ, ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളിലാണ് തീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരമായി പരിക്കേറ്റ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

40 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തിയ അതിശക്തമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശിയ ശക്തമായ കാറ്റ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെ സാരമായി ബാധിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.

കാട്ടുതീ അണയ്ക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും 150-ഓളം അഗ്നിശമന സേനാംഗങ്ങളും സൈനിക വിഭാഗങ്ങളും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.

കാട്ടുതീയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വൈദ്യുത ലൈൻ തകർന്നുവീണ് ഉണങ്ങിയ ഇലകൾക്ക് തീപിടിച്ചതാകാമെന്നാണ് ദൃക്സാക്ഷികളുടെ പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ സ്പെയിൻ പ്രധാനമന്ത്രി Pedro Sánchez, ദുരന്തം അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് രാജ്യമെന്നും അറിയിച്ചു. കാട്ടുതീയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു

 പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനം 

പാലാ: സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു. ഐ.പി.എൽ ഫ്രാഞ്ചൈസികളുടെയും, ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും  സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു. 

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ:ടോജി തോമസ് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ റവ: ഡോ: സാൽവിൻ കപ്പിലിപറമ്പിൽ ആശംസകൾ നേർന്നു. കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്റെ വിവിധ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സർവോന്മുഖമായ ഉന്നമനത്തിനും വിവിധ കായിക പരിപാടികളുടെ നിർവ്വഹണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്ന് കായിക വകുപ്പ് മേധാവി ഡോ: ആശിഷ് ജോസഫ് പറഞ്ഞു.