ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ
ചാലോട്: കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
ചാലോട് (കണ്ണൂർ): കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.
ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണെന്നും മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.
അപകടത്തിൽ മരിച്ച മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മറ്റ് മരിച്ചവരുടെ തിരിച്ചറിയലും സ്വദേശ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പോലീസ് തുടരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.