Saturday, 25 July 2026

മദ്യലഹരിയിൽ വാക്കേറ്റം; ആലുവയിൽ യുവാവിന്റെ ബൈക്കിന് തീയിട്ടു

മദ്യലഹരിയിൽ വാക്കേറ്റം; ആലുവയിൽ യുവാവിന്റെ ബൈക്കിന് തീയിട്ടു

ആലുവ: മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ആലുവയിൽ ആശങ്ക. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവം രാത്രിയോടെയായിരുന്നു. മദ്യപിച്ചിരുന്ന സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ ഒരുസംഘം യുവാവിന്റെ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ തീകൊളുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണമായും കത്തിനശിച്ചു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

ആലപ്പുഴ: ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി അഖിലിനെ ആക്രമിച്ചപ്പോൾ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ കാത്തുനിന്നു.

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന ഷെഡിൽ നിന്നിരുന്ന അഖിലിന്റെ സമീപത്തെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും, തുടർന്ന് സമീപ ജംഗ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം.

ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ബാറിൽ വച്ച് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി അഖിലിന് ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്നത്തെ തർക്കത്തിനിടെ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവൻ ഷൽജാദ് (ഷൽജു) ഉൾപ്പെടെയുള്ളവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 July 2026

പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

തിരുവനന്തപുരം: റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന്‍വണ്ടിയില്‍ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല്‍ വീണിട്ടുണ്ടോ? അല്ലെങ്കില്‍ ആ വെള്ളത്തില്‍ വണ്ടി തഴുതിവീണ് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ? ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികള്‍ക്ക് ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ വക 'ഫുള്‍ സ്റ്റോപ്പ്'!

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും.

മീന്‍വണ്ടികളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളില്‍ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴുക്കി വിടണമെന്നും എംവിഡി നിര്‍ദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും, പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും.

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. 

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന രീതിയിൽ നേരത്തെ വാർത്ത പുറത്ത് വന്നിരുന്നു. അന്തരിച്ച യു.എസ്. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സംസ്കാര ചടങ്ങിലും നെതന്യാഹു പങ്കെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍  അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.

കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ (645) കിലോമീറ്റര്‍ വരെയുള്ള പതിമൂന്ന് ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.
റോഡിന് മീതെയും ഇരുവശത്തുമായുള്ള ടോള്‍ ബൂത്തുകളുടെ പണിയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂര്‍അരൂര്‍ 12 കിലോമീറ്റര്‍ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോള്‍ നല്‍കേണ്ടി വരും. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റര്‍ യാത്രയ്ക്ക് നാലിടത്ത് ചുങ്കം നല്‍കണം.

കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവണ്ണ (കോഴിക്കോട്) എന്നിവയാണ് നിലവിലുളള ടോള്‍ ബൂത്തുകള്‍. ചാലിങ്കാല്‍ (കാസര്‍കോട്), കല്യാശേരി (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശൂര്‍), എരമല്ലൂര്‍ ഉയരപ്പാത (ആലപ്പുഴ), കൃപാസനം ജങ്ഷന്‍ (ആലപ്പുഴ), ഓച്ചിറ (കൊല്ലം), കല്ലുവാതുക്കല്‍ (കൊല്ലം), നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എന്തിനാണ് ആർട്ടിക്കിൾ 32 ;

എന്തിനാണ് ആർട്ടിക്കിൾ 32 ;

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32: ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു . എല്ലാ മൗലികാവകാശങ്ങളെയും പോലെ, ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത (വിവേചനാധികാരമല്ല) അധികാരപരിധിയുണ്ട് 

ആർട്ടിക്കിൾ 32 എന്താണ് നൽകുന്നത് 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ൽ നാല് ക്ലോസുകൾ അടങ്ങിയിരിക്കുന്നു.  ഭരണഘടനയുടെ മൂന്നാം ഭാഗം നൽകുന്ന മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി ഉചിതമായ നടപടിക്രമങ്ങളിലൂടെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ആർട്ടിക്കിൾ 32(1) ഉറപ്പുനൽകുന്നു.  മൂന്നാം ഭാഗം നൽകുന്ന ഏതെങ്കിലും അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി, ഹേബിയസ് കോർപ്പസ്, മാൻഡമസ്, നിരോധനം, ക്വോ വാറന്റോ, സെർട്ടിയോറാറി എന്നിവയുടെ സ്വഭാവത്തിലുള്ള റിട്ടുകൾ ഉൾപ്പെടെ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ അല്ലെങ്കിൽ റിട്ടുകൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം ആർട്ടിക്കിൾ 32 (2) നൽകുന്നു.

  ആർട്ടിക്കിൾ 32(3) പ്രകാരം സുപ്രീം കോടതിക്ക് പ്രയോഗിക്കാൻ കഴിയുന്ന എല്ലാ അധികാരങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും അധികാരങ്ങളോ ഒരു പ്രാദേശിക അധികാരപരിധിക്കുള്ളിൽ മറ്റേതൊരു കോടതിക്കും പ്രയോഗിക്കാൻ പാർലമെന്റിന് അധികാരം നൽകാൻ അനുച്ഛേദം 32(2) അനുവദിക്കുന്നു.

ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തിലല്ലാതെ, ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം താൽക്കാലികമായി നിർത്തിവയ്ക്കാൻ പാടില്ലെന്ന്

  ആർട്ടിക്കിൾ 32(4) പറയുന്നു, ആർട്ടിക്കിൾ 359 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ പരാമർശിക്കുന്നു, ഇത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആർട്ടിക്കിൾ 20, 21 പ്രകാരമുള്ള അവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്നു.

ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം തന്നെ ഒരു മൗലികാവകാശമാണ്. ഇതിനർത്ഥം മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം അത് നടപ്പിലാക്കുന്ന മൗലിക അവകാശങ്ങൾ പോലെ തന്നെ സംരക്ഷിക്കപ്പെടുന്നു എന്നാണ്. ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം എടുത്തുകളയാൻ ഉദ്ദേശിക്കുന്ന ഒരു നിയമം തന്നെ ഭരണഘടനാ വിരുദ്ധമായിരിക്കും.

ആർട്ടിക്കിൾ 32 പ്രകാരമുള്ള അഞ്ച് റിട്ടുകൾ

1. ഹേബിയസ് കോർപ്പസ്

2. മാൻഡമസ്

3. നിരോധനം

4. ക്വോ വാറന്റോ

5. സെർഷിയോറാരി

ആർട്ടിക്കിൾ 32 പ്രകാരം ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?

മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. എല്ലാ സാഹചര്യങ്ങളിലും ലംഘനം നേരിട്ട് ബാധിക്കുന്ന വ്യക്തി ഹർജിക്കാരൻ ആയിരിക്കണമെന്നില്ല. പൊതുതാൽപ്പര്യ ഹർജി (PIL) എന്ന സിദ്ധാന്തം സുപ്രീം കോടതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദാരിദ്ര്യം, നിരക്ഷരത അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങൾ കാരണം കോടതിയെ സമീപിക്കാൻ കഴിയാത്ത വ്യക്തികൾക്ക് വേണ്ടി പൊതുതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം ഒരു ഹർജി ഫയൽ ചെയ്യാൻ കഴിയും.

ആർട്ടിക്കിൾ 32  കൂടുതൽ വിവരങ്ങൾ അറിയുവാൻ ഒരു നിയമ ഉപദേഷ്ട്ടാവിന്റെ സഹായം തേടുക  - എഡിറ്റർ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

ഇന്ത്യയിലെ എല്ലാ മേഖലയിലെ  വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു  

ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി.

മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്രവിപണിയിൽ എണ്ണവില വീണ്ടും കുതിക്കുന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീണ്ടും 100 ഡോളറിനു തൊട്ടടുത്തെത്തി. വ്യാഴാഴ്ച ബാരലിന് 99.60 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 90.78 ഡോളറിലേക്കെത്തി.
സൗദി അറേബ്യയുടെ എണ്ണടാങ്കറുകൾക്കുനേരേ ചെങ്കടലിൽ ഹൂതികൾ ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകളാണ് വ്യാഴാഴ്ച എണ്ണവിപണിയിൽ സമ്മർദം കൂട്ടിയത്. സൗദിയിൽനിന്നുള്ള എണ്ണ നീക്കത്തിൽ ചെങ്കടൽ നിർണായകമാണെന്നതിനാൽ ഇവിടെയുണ്ടാകുന്ന ആക്രമണം ആഗോള എണ്ണനീക്കത്തിൽ വലിയ വെല്ലുവിളിയായി മാറും. രണ്ടു കപ്പലുകൾക്കു നേരേയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതിലൊന്ന് ഇന്ത്യയിലേക്കും ഒന്ന് ചൈനയിലേക്കുമുള്ളതായിരുന്നെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾ യാത്ര ഉപേക്ഷിച്ച് പിന്തിരിഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ്‌കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി.  റഷ്യൻ എണ്ണയുടെ ഇളവും നിലയ്ക്കുന്നു  ഇന്ത്യക്ക് കുറഞ്ഞവിലയിൽ റഷ്യൻ എണ്ണ ലഭിക്കുന്നതു നിലയ്ക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യക്കാർ കൂടിയതോടെ ഇന്ത്യക്കുള്ള ഇളവുകൾ വ്യാപാരക്കമ്പനികൾ ഒഴിവാക്കുകയാണ്. ബി.പി.സി.എലിന് ഓഗസ്റ്റിലേക്കുള്ള എണ്ണയുടെ ലഭ്യത ഉറപ്പായിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. 

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

ജിതേന്ദ്ര സിംഗ് വാങ്ചുക്കിനെ കിടക്കയിൽ എഴുന്നേറ്റിരിക്കാൻ സഹായിക്കുകയും ജെ.പി. നദ്ദ അദ്ദേഹത്തിന് പാനീയം നൽകുകയും ചെയ്തു. ഈ സമയത്ത് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ വാങ്ചുക്കിനെ സന്ദർശിച്ചതും നിരാഹാരസമരം ഒത്തുതീർപ്പായതും.

നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് പിന്നീട് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയോ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ പോരാട്ടമാണ് തന്റെ രീതിയെന്നും അനുയായികൾ യാതൊരുവിധ അക്രമങ്ങളിലും ഏർപ്പെടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 July 2026

അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ. നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. 'ചലോ സൻസദ്' മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിച്ചു.

പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ICE) ഏജന്റുമാരുടെ ക്രൂരതയോടാണ് അദ്ദേഹം ഉപമിച്ചത്. "ഈ സമയത്ത് എന്റെ ഹൃദയം നിറഞ്ഞതും ദേഷ്യം കൊണ്ട് തിളച്ചുമറിയുന്നതുമാണ്. കാരണം നമ്മുടെ കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് കാണുമ്പോൾ, മുഖത്ത് മാസ്ക് ധരിച്ച, കയ്യിൽ വടിയുമായി വരുന്ന അമേരിക്കൻ ICE ഏജന്റുമാരെയാണ് എനിക്ക് ഓർമ വരുന്നത്. നിങ്ങളുടെ കുട്ടികളെക്കുറിച്ചും ചിന്തിക്കുക, നിങ്ങളുടെ പ്രവൃത്തികൾക്ക് ഒരു ദിവസം നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കുമെന്നും ഓർക്കുക", അദ്ദേഹത്തിന്റെ വാക്കുകൾ.

രാജ്യത്തെ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് ഷാ വിമർശിച്ചത്. ഒരു അജ്ഞനായ വിഢിയാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ രാജ്യം മുഴുവൻ അജ്ഞരായി മാറണമെന്നായിരിക്കും അയാൾ ആഗ്രഹിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നാടക വിദ്യാലയത്തിൽ നിന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും താൻ അഭിനയം പഠിച്ചതിനേക്കാൾ കൂടുതൽ തന്റെ വിദ്യാർത്ഥികളിൽ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ക്രൂരത കണ്ട് തന്റെ ഉള്ളം തിളയ്ക്കുകയാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

"നിരവധി ആളുകൾക്ക് നിങ്ങളോട് സഹതാപമുണ്ട്. ധാരാളം ആളുകൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ പോരാടുക. എന്റെ രാജ്യത്തിന്റെ യുവതലമുറയിൽ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, ഇപ്പോൾ ആ പ്രതീക്ഷ കൂടുതൽ വ്യക്തമായിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പോരാട്ടം തുടരുക, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്". നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു. "എല്ലാം ഓർമ്മിക്കപ്പെടും" എന്ന ശക്തമായ താക്കീതോടെയാണ് നസീറുദ്ദീൻ ഷാ വീഡിയോ പോസ്റ്റ് ചെയ്തത്.

ഹൃത്വിക് റോഷൻ, അരിജിത് സിംഗ്, ദിയ മിർസ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.  ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ധൈര്യം കൈവിടാതെ പോരാട്ടം തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏൽക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.