Wednesday, 29 July 2026

പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

പ്രസവസഹായമെന്ന് വിശ്വസിച്ചു കേരളത്തിലെത്തി; നവജാതശിശു വിൽപ്പന മാഫിയയുടെ വലയത്തിൽ കുടുങ്ങിയ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം: ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത്. എന്നാൽ, മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി. ഒടുവിൽ സാഹസികമായി രക്ഷപ്പെട്ട യുവതി പോലീസിൽ അഭയം തേടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതിനെ തുടർന്ന് ഗർഭച്ഛിദ്രം നടത്തണമെന്ന് ഭർത്താവും വീട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിൽ കഴിയുന്നതിനിടെയാണ് സന്നദ്ധസംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്നതായി വിശ്വസിച്ച 'ആർഷിഫ് കെയർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി ബന്ധപ്പെടുന്നത്.

പ്രസവച്ചെലവും താമസവും പൂർണമായും സൗജന്യമായി ഒരുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതി ജൂലൈ 16-ന് കേരളത്തിലെത്തി. തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന അർജുനും ഹർഷിതയും ചേർന്ന് പാലായ്ക്ക് സമീപം തീക്കോയിയിലെ റബ്ബർതോട്ടത്തിനുള്ളിലെ ഒരു വീട്ടിലേക്ക് യുവതിയെ എത്തിച്ചു. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിതയും ഭർത്താവ് രാജ (കാർത്തിക്)യും ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസിലായിരുന്നു യുവതിയെ താമസിപ്പിച്ചത്.

പ്രസവശേഷം ജനിക്കുന്ന കുഞ്ഞിനെ ₹3 ലക്ഷം നൽകി കൈമാറണമെന്ന ആവശ്യം സംഘം മുന്നോട്ടുവെച്ചപ്പോഴാണ് താൻ വലിയ ചതിയിൽപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത്. കുഞ്ഞിനെ കൈമാറില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചതോടെ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തന്നെയും മറ്റൊരിടത്തേക്ക് വിൽക്കാൻ സംഘം പദ്ധതിയിടുന്നതായി മനസ്സിലാക്കിയ യുവതി അവസരം മുതലെടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു. വഴിയിൽ പരിചയപ്പെട്ട ഒരു അങ്കണവാടി അധ്യാപികയുടെ സഹായത്തോടെയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് യുവതിയെ കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' അഭയകേന്ദ്രത്തിലേക്ക് മാറ്റി.

രണ്ടുപേർ അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗർ സ്വദേശിയായ രാജ (27), ഇടുക്കി പുള്ളിക്കാനം സ്വദേശിയായ കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിർണായക സൂചന പോലീസിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഇരുവരെയും ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ, സംസ്ഥാനാന്തര മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ.

ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി എഫ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞിരുന്നു.

അതേസമയം,ഡൽഹിയിൽ സി ജെ പി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ അടിമുടി വീഴ്ച്ചയെന്നാണ് ആർ എ എഫ് വിലയിരുത്തൽ. വിദ്യാഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുൻപ് മതിയായ നിർദേശങ്ങളും ചുമതലയും നൽകുന്നതിലും വീഴ്ച്ചയുണ്ടായി എന്നും കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന്  ലോക കടുവ ദിനം  International TIGERS DAY

ഇന്ന് ലോക കടുവ ദിനം International TIGERS DAY

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് (ജൂലൈ 29) ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത്. വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും, വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാർജാര കുടുംബത്തിലെ ഏറ്റവും ശക്തരും ഗാംഭീര്യമേറിയവരുമായ കടുവകൾ വന്യജീവി ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായും കണക്കാക്കപ്പെടുന്നു.

നാല് വർഷത്തിലൊരിക്കൽ കണക്കെടുപ്പ്

രാജ്യത്തെ കടുവകളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് വർഷത്തിലൊരിക്കലാണ് ദേശീയ തലത്തിൽ കടുവ സെൻസസ് നടത്തുന്നത്. 2025-ൽ ആരംഭിച്ച പുതിയ കണക്കെടുപ്പ് അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഔദ്യോഗിക കണക്കുകൾ പുറത്തുവരാൻ ഇനിയും ഏതാനും മാസങ്ങൾ വേണ്ടിവരും.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (NTCA) നേതൃത്വത്തിലാണ് രാജ്യവ്യാപകമായി സെൻസസ് നടക്കുന്നത്. കേരളത്തിൽ വനംവകുപ്പാണ് കണക്കെടുപ്പിൽ പങ്കാളികളാകുന്നത്. നിലവിലെ സെൻസസിന്റെ ഫീൽഡ് നടപടികൾ ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായെന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇപ്പോൾ ക്രോഡീകരിച്ചുവരികയാണെന്നും സംസ്ഥാന വനംവകുപ്പ് കിഴക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സാജു സി.യു അറിയിച്ചു.

രാജ്യത്ത് 3,682 കടുവകൾ; കേരളത്തിൽ 213

2022-ലെ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെ 3,682 കടുവകളാണ് ഉള്ളത്. കേരളത്തിൽ 213 കടുവകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പെരിയാർ‌, പറമ്പിക്കുളം എന്നീ രണ്ട് ഔദ്യോഗിക കടുവാസങ്കേതങ്ങളാണുള്ളത്.

കഴിഞ്ഞ സെൻസസ് പ്രകാരം പെരിയാർ കടുവാസങ്കേതത്തിൽ 30 മുതൽ 34 വരെ കടുവകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വയനാട് വന്യജീവി മേഖലയിലും 75 മുതൽ 80 വരെ കടുവകൾ ഉണ്ടെന്നാണ് അവസാന കണക്കെടുപ്പ് സൂചിപ്പിക്കുന്നത്.

ഇതിന് പുറമെ കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിലും കടുവകളുടെ സാന്നിധ്യമുണ്ട്. റാന്നി റേഞ്ചിന് കീഴിലുള്ള പമ്പയുടെ ചില ഭാഗങ്ങളിലും ഗൂഡ്രിക്കൽ റേഞ്ചിലുമാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ കടുവകളുടെ കൃത്യമായ എണ്ണം പുതിയ സെൻസസ് റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

2019-ലെ കണക്കെടുപ്പിൽ രാജ്യത്ത് 2,967 കടുവകളായിരുന്നു രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ, 526 കടുവകൾ, മധ്യപ്രദേശിലായിരുന്നു.

രോഗബാധയോ വാർധക്യമോ മൂലം അവശരാകുന്ന കടുവകൾ ഉൾവനങ്ങളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ടെന്നും, അവിടെവെച്ച് ചത്താൽ അവയുടെ ജഡം പെട്ടെന്ന് അഴുകുകയോ മറ്റ് വന്യജീവികൾ ഭക്ഷണമാക്കുകയോ ചെയ്യുന്നതിനാൽ മരണങ്ങൾ സ്ഥിരീകരിക്കുന്നത് പലപ്പോഴും ദുഷ്‌കരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങൾ

നിലവിൽ ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങളാണ് പ്രവർത്തിക്കുന്നത്. അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ രണ്ട് പ്രധാന കടുവാസങ്കേതങ്ങൾ പെരിയാറും പറമ്പിക്കുളവുമാണ്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസർവ്, രാജസ്ഥാനിലെ രൺഥംബോർ, സരിസ്ക, മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, കൻഹ, ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ–ശ്രീശൈലം, പശ്ചിമബംഗാളിലെ സുന്ദർബൻസ് എന്നിവ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളായി അറിയപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

ജൂലൈ 31 മുതല്‍ വില്‍പന നിര്‍ത്തുമെന്നാണ് തമിഴ്‌നാട് ചിക്കന്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്

ചെന്നൈ തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴികളുടെ വില്‍പന നിര്‍ത്തുന്നു. ജൂലൈ 31 മുതല്‍ വില്‍പന നിര്‍ത്തുമെന്നാണ് തമിഴ്‌നാട് ചിക്കന്‍ ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്. ഫെഡറേഷന്‍ പ്രസിഡന്റ് ബി ദുരൈരാജാണ് തീരുമാനം അറിയിച്ചത്. കോഴികളെ ഫാമുകളില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

കോഴികളെ വില്‍ക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് തീറ്റ നല്‍കുന്നത് നിര്‍ത്തണമെന്ന ചട്ടം ഉല്‍പാദകര്‍ പാലിക്കുന്നില്ല. ഇതുമൂലം കടകളില്‍ എത്തുമ്പോള്‍ കോഴികളുടെ വയറ്റില്‍ 100 മുതല്‍ 200 ഗ്രാം വരെ ദഹിക്കാത്ത തീറ്റയും വെള്ളവും ഉണ്ടാകും. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
വില്‍പനയ്ക്കായി കോഴിയെ അറക്കുമ്പോള്‍ ദഹിക്കാത്ത തീറ്റ കാരണം വൃത്തിഹീനമായ സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ശുചിത്വ ഭീഷണി ഉയര്‍ത്തുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.  ഇതിനൊപ്പം പൗള്‍ട്രി മേഖലയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന ടാക്‌സുകളും എക്‌സൈസ് ഡ്യൂട്ടികളും പിന്‍വലിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്.  കോഴിത്തീറ്റയുടെയും ഇന്ധനത്തിന്റെയും വില വര്‍ധിച്ചതും, വിപണിയിലെ അസമത്വവും ഇറച്ചിക്കോഴി വ്യാപാരമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇതും വ്യാപാരികള്‍ സമരത്തിനിറങ്ങുന്നതിനുള്ള കാരണമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിനൊപ്പം പുതുച്ചേരിയിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 28 July 2026

വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി.

കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ ആയുധമാക്കുകയാണ്. കോടതി ഉത്തരവിന്റെ മറവിൽ ഉറപ്പുകളിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ല. സർക്കാർ നൽകിയ ഉറപ്പുകൾ സുപ്രീം കോടതിയെ അറിയിച്ച് സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ നീക്കത്തിനെതിരെ സിജെപി പ്രതിഷേധം അറിയിച്ചു. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിന് സിജെപി പിന്തുണ അറിയിച്ചു. സിജെപി വക്താക്കൾ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം സജിയുമായി സംസാരിച്ചു. ഡല്‍ഹി എകെജി സെന്ററിലെത്തിയായിരുന്നു അറസ്റ്റിന് നീക്കം. സിവില്‍ വേഷത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സിപിഐഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്.

എന്നാല്‍, യൂണിഫോമും ബാഡ്ജും ഇല്ലാതെ എത്തിയതിനെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം ഇടാഞ്ഞത് മഴ കാരണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാനിവിടെ ഉണ്ടാകുമെന്ന് ബ്രിട്ടാസും പ്രതികരിച്ചതോടെ പൊലീസ് സംഘം പിന്തിരിയുകയായിരുന്നു.
2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

ഭൂചലനമുണ്ടായ മേഖലയിൽ കെട്ടിടങ്ങൾ തകർന്നതായും ഒട്ടേറെ പേർക്ക് പരിക്കേറ്റതായും ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചിയും സ്ഥിരീകരിച്ചു. അതേസമയം, മേഖലയിലെ ആണവകേന്ദ്രങ്ങളിൽ അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.  ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടാകുന്നത്. ജൂലായ് 25ന് രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 
എന്നാൽ, അന്നത്തെ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന 

ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന. ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത്. ഡല്‍ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു.

സിജെപിയുടെ ആദ്യഘട്ട പ്രതിഷേധത്തിലും തുടര്‍ പ്രതിഷേധങ്ങളിലും ഐഷി ഘോഷ് പങ്കെടുത്തിരുന്നു. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ തയാറെടുത്ത് തന്നെയാണ് പൊലീസ് എകെജി ഭവനില്‍ എത്തിയത്.
സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്.
ഇതിനിടെയാണ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നീക്കം നടക്കുന്നത്. 2021ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് പൊലീസ് നൽകിയ വിശദീകരണം. കേസിൽ വാദം കോടതി നടക്കുന്ന വേളയിലാണ് അറസ്റ്റിന് നീക്കം.ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് ജോൺ ബ്രിട്ടാസ് രം​ഗത്തെത്തി. ജന്തർ മന്തറിൽ പ്രതിഷേധിച്ച ആരെയും വെറുതെ വിടില്ലെന്ന സന്ദേശം നൽകാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് അദേഹം പറഞ്ഞു. യൂണിഫോം ധരിക്കാതെ എങ്ങനെ പൊലീസ് എത്തിയെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. പൊലീസ് യൂണിഫോം ധരിച്ചു എത്താൻ ജോൺ ബ്രിട്ടാസ് എംപി വനിതാ പൊലീസിനോട് ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍  പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ  പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി.

അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തിലേക്ക് ഉയര്‍ന്നു. പാരാ അത്ലറ്റിക്‌സ് വിഭാഗത്തില്‍ ഷര്‍മിള ധന്‍കര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചു.9.81 മീറ്റര്‍ ദൂരം എറിഞ്ഞ ഷര്‍മിള, കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും സ്വന്തമാക്കി. ഇതേ ഇനത്തില്‍ നൈജീരിയന്‍ താരം അയോഗ്യയാക്കപ്പെട്ടതോടെ ഇന്ത്യന്‍ താരം ശില്‍പ ശൈല വെങ്കല മെഡലിന് അര്‍ഹയായി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ 2.25 മീറ്റര്‍ ചാടിക്കടന്ന സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇനി ഈ മുപ്പത്തിയൊന്നുകാരന് സ്വന്തം. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും ഇതേ ഉയരം തന്നെയാണ് ചാടിയതെങ്കിലും, കുറഞ്ഞ ശ്രമങ്ങളില്‍ ഈ ദൂരം മറികടന്നത് ബെക്ക്ഫോര്‍ഡിന് തുണയായി.

ഭാരോദ്വഹന വേദിയിലും ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്. മൂന്ന് മെഡലുകളാണ് അഞ്ചാം ദിനം ഈ ഇനത്തില്‍ നിന്ന് ലഭിച്ചത്. പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയ് ബാബു ഗെയിംസ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗ്യാനേശ്വരി യാദവും വെള്ളി മെഡല്‍ നേടി. വനിതകളുടെ 58 കിലോ വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കല മെഡല്‍ കൂടി നേടിയതോടെ ഭാരോദ്വഹനത്തില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി.

അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ കരുത്തുറ്റ നിലയിലാണ്.