Thursday, 7 May 2026

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

ദില്ലി: മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിരീക്ഷകരുടെ യോഗം കേരളത്തില്‍ തുടരുമ്പോള്‍ കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി. ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല്‍ കടുത്ത അമര്‍ഷത്തിലാണ്. അതേസമയം മുഖ്യമന്ത്രിയാകാന്‍ ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വി ഡി സതീശന്‍ കേന്ദ്ര നേതൃത്വത്തിന് സന്ദേശം നല്‍കി.

എംഎല്‍എമാരുടെ ഭൂരിപക്ഷം നേടി അജയ്യനായാലും കെ സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സിയെ കേരളത്തിലേക്ക് അയക്കണോയെന്നതില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ മനസ് തുറന്നില്ലെന്നാണ് സൂചന. കെ സിയെ പോലെ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള മറ്റൊരാള്‍ തല്‍ക്കാലം ദില്ലിയിലില്ല. മുഖ്യമന്ത്രി സ്ഥാനുത്തേക്കുള്ള മത്സരത്തില്‍ കെ സി വേണുഗോപാല്‍ ഉറച്ച് നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തക്ക് കെസി അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യമുയരുമ്പോള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത രമേശ് ചെന്നിത്തലക്കാണ്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള അടുപ്പം ചെന്നിത്തലക്ക് മുതല്‍ കൂട്ടാകും. തനിക്ക് നറുക്ക് വീണില്ലെങ്കില്‍ കെ സി നിര്‍ദ്ദേശിക്കുക ചെന്നിത്തലയെയായിരിക്കും. എന്നാല്‍ ജനവികാരം മാനിക്കണമെന്ന ലീഗിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി എംപിമാരയും ഉടന്‍ ദില്ലിക്ക് വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.

മത്സരം മുറുകുന്നതിടെ തന്‍റെ കാഴ്ചപ്പാടാണ് ജനം അംഗീകരിച്ചതെന്ന സന്ദേശം വിഡി സതീശന്‍ ഇംഗ്ലീഷ് പത്രത്തിലെ അഭിമുഖത്തിലൂടെ ഹൈക്കമാന്‍ഡിന് പരോഷകമായി നല്‍കുകയാണ്. നരേന്ദ്രമോദിയും, വി എസ് അച്യുതാന്ദനും മുഖ്യമന്ത്രിമാരായപ്പോള്‍ എന്ത് ഭരണ പരിചയം ഉണ്ടായിരുന്നുവെന്നാണ് സതീശന്‍ ചോദിക്കുന്നത്. കാഴ്ചപ്പാടും, ടീം കെട്ടിപ്പടുക്കാനുള്ള ശേഷിയുമാണ് പ്രധാനം. ഉത്തരേന്ത്യയിലെ പരാജയങ്ങള്‍ക്ക് സംഘടന ദൗര്‍ബല്യം കാരണമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാലിനെതിരെ സതീശന്‍ ഒളിയമ്പെയ്യാനും ശ്രമിക്കുന്നു. ഹൈക്കമാന്‍ഡിന്‍റിന്‍റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന്, ചോദ്യം സാങ്കല്‍പികം എന്ന മറുപടിയിലൂടെ സതീശന്‍ അതിന് തയ്യാറല്ലെന്ന സന്ദേശവും നല്‍കുന്നു. തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ദില്ലിയിലടക്കം ഫ്ലക്സ് യുദ്ധം രൂക്ഷമാകുകയാണ്. മത്സരിച്ച് സ്വീകരണം സംഘടിപ്പിച്ചും നേതാക്കള്‍ പോരടിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി.

അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും.

മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.അതിനിടെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു.

ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഈ ആക്രമണം നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ തയ്യാറാക്കിയ ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധികൾ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്.

ഇസ്രയേലിന്റെ ഇത്തരം നടപടികൾ വെടിനിർത്തൽ കരാറിനെയും സമാധാന ശ്രമങ്ങളെയും തകർക്കാനാണെന്ന് ഖലീൽ അൽ ഹയ്യ അൽ ജസീറയോട് പ്രതികരിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസാം.

ഇതിനുമുമ്പ് 2008ലും 2014ലും ഗസയിൽ നടന്ന സൈനിക നടപടികളിൽ ഹയ്യയുടെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മറ്റൊരു മകനും കൊല്ലപ്പെട്ടു. ഏഴ് മക്കളുള്ള ഖലീൽ അൽ ഹയ്യ പലതവണ ഇസ്രയേലിന്റെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും; നിർണായക കുടിക്കാഴ്ച

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും; നിർണായക കുടിക്കാഴ്ച

സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപാഠി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് സൗദ് സലേം അബ്ദുല്‍ അസീസ് അല്‍-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ ദീര്‍ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ പങ്കിനെ കൂടിക്കാഴ്ചയില്‍ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു.

ഊര്‍ജ്ജം, അടിസ്ഥാന സൗകര്യ വികസനം, പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിപുലമായ നിക്ഷേപ സാധ്യതകളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കൂടാതെ, നവീന ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പങ്കാളിത്തം ലക്ഷ്യമിട്ടുള്ള 'ഭാരത് ഇന്നവേറ്റ്സ് 2026' പോലുള്ള പദ്ധതികളിലൂടെ കുവൈറ്റിന് ഇന്ത്യയില്‍ ലഭിക്കാവുന്ന പുതിയ അവസരങ്ങളെക്കുറിച്ചും കൂടികാഴ്ചയില്‍ സ്ഥാനപതി വിശദീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം തവണയും വിജയ്‌യെ മടക്കി; സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് അനുമതിയില്ല; അയയാതെ ഗവർണർ

രണ്ടാം തവണയും വിജയ്‌യെ മടക്കി; സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് അനുമതിയില്ല; അയയാതെ ഗവർണർ

ചെന്നൈ: തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ ടിവികെ അധ്യക്ഷൻ വിജയ്‌യെ മടക്കി അയച്ച് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്. സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത്. ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ '118 എംഎൽഎമാരുടെ ഒപ്പുമായി വരൂ' എന്ന് പറയുകയായിരുന്നു ഗവർണർ.

തെരഞ്ഞെടുപ്പിൽ ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലോട്ട് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതോടെ തമിഴ്നാട് സർക്കാർ രൂപീകരണം അനിശ്ചിതത്തിലായിരിക്കുകയാണ്. സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ വിജയ്ക്ക് രണ്ടാം തവണയും തിരിച്ചടിയാണ് നേരിട്ടത്.118 പേരുടെ പട്ടിക ടിവികെക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗവർണർ പറയുന്നത്.

അതേസമയം, ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ എടുത്തത്. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നുമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ പ്രതികരണം നടത്തിയത്. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം. ഡിഎംകെ പ്രതിപക്ഷത്ത് നിൽക്കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു സ്റ്റാലിൻ്റെ ഭാഗത്തുനിന്നുണ്ടായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ചർച്ച: വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി

മുഖ്യമന്ത്രി ചർച്ച: വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറരുതെന്നും സാംസ്കാരിക പ്രവർത്തകർ അറിയിച്ചു.

കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, എം പി മത്തായി, ആസാദ്, ബി.ആർ ജീവൻ, അരവിന്ദാക്ഷൻ, ജോസഫ് സി മാത്യു, ശ്രീധർ, അരവിന്ദാക്ഷൻ, ഫൈസി, കുസുമം ജോസഫ്, അഗസ്റ്റിൻ വട്ടോളി, ക്ലാരൻസ് പാലിയത്ത്, വി എസ് അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ എം രമ, രവിശങ്കർ കെ വി, സി ആർ നീലകണ്ഠൻ, എം സുൽഫത്ത്, ഡോ. കെ എം സീതി, കെ എ ഷാജി, സി യു ത്രേസ്യ, മാധവൻ പുറച്ചേരി, ഈസ ബിൻ അബ്ദുൾക്കരി, മധുരാജ്, ജോളി ചിറയത്ത്, ഉണ്ണി മാധവൻ, കെ രാജീവ്കുമാർ, അജിത ഉസ്മാൻ, ദേവദാസ് ക്ലാപ്പന, പ്രീത ഡോ. മുരളി കരിവെള്ളൂർ എന്നീ സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ വ്യാപാര പാത; പദ്ധതി യൂറോപ്പിൽ നിന്ന് സൗദി വഴി

ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ വ്യാപാര പാത; പദ്ധതി യൂറോപ്പിൽ നിന്ന് സൗദി വഴി

ഹോര്‍മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില്‍ നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു. പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല്‍ തീരത്തെയും ഗള്‍ഫ് തീരത്തെയും ബന്ധിപ്പിച്ച് കര-കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത്. യൂറോപ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള്‍, അവിടെ നിന്ന് കരമാര്‍ഗം ദമാമിലെത്തിച്ച് കപ്പലുകള്‍ വഴി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കും.

ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പങ്കാളിത്തം. സൗദി അറേബ്യയെ ലോകത്തിന്റെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്ന ഈ നീക്കം രാജ്യാന്തര ചരക്കുനീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.