ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഗസയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം അൽ ഹയ്യ. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു.
ഗസയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഈ ആക്രമണം നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ തയ്യാറാക്കിയ ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധികൾ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്.
ഇസ്രയേലിന്റെ ഇത്തരം നടപടികൾ വെടിനിർത്തൽ കരാറിനെയും സമാധാന ശ്രമങ്ങളെയും തകർക്കാനാണെന്ന് ഖലീൽ അൽ ഹയ്യ അൽ ജസീറയോട് പ്രതികരിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസാം.
ഇതിനുമുമ്പ് 2008ലും 2014ലും ഗസയിൽ നടന്ന സൈനിക നടപടികളിൽ ഹയ്യയുടെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മറ്റൊരു മകനും കൊല്ലപ്പെട്ടു. ഏഴ് മക്കളുള്ള ഖലീൽ അൽ ഹയ്യ പലതവണ ഇസ്രയേലിന്റെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.