Wednesday, 13 May 2026

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം.

വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികൾ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ സിപിആർ നൽകി. എന്നാൽ നാല് വിദ്യാർത്ഥികൾ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

കൊച്ചി: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് മുസ്ലിം ലീഗ് വി ഡി സതീശന് പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതാകും ഇന്നത്തെ പ്രധാന ചര്‍ച്ച. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നാണ് ആവശ്യം.

അതിനിടെ വയനാട്ടിലും കോഴിക്കോടും വിവിധയിടങ്ങളില്‍ പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉണ്ടായി. കല്‍പ്പറ്റയില്‍ ഡിസിസി ഓഫീസിന് സമീപവും കോഴിക്കോട് മുക്കത്ത് പ്രിയങ്കാഗാന്ധിയുടെ ഓഫീസിന് മുന്നിലും കാരശ്ശേരിയിലുമാണ് ഇംഗ്ലീഷിലെഴുതിയ പോസ്റ്ററുകള്‍ പതിച്ചത്. ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയില്ല, കെ സി നിങ്ങളുടെ പെട്ടി തൂക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല, ആര്‍ ജി..പി ജി ഇതൊരു ഭീഷണിയല്ല ഈ വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നും പോസ്റ്ററിലുണ്ട്. കേരളം മറ്റൊരു അമേഠി ആയിരിക്കും സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും പോസ്റ്ററിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടന്‍ വിപണിയില്‍; 400 രൂപ വില

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടന്‍ വിപണിയില്‍; 400 രൂപ വില

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി 'മിന്നല്‍ മാജിക്ക്' ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.

ഈ മാസം അവസാനത്തോടെയാണ് 'മിന്നല്‍ മാജിക്ക്' വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.

മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികള്‍ അടങ്ങുന്ന 13500 കേയ്‌സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിര്‍മ്മാണം നടത്തുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 12 May 2026

നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ

നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ

ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു.

മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.

അതേസമയം, പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കടുത്ത ഭാഷയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു. രാജ്യത്തെ 22.7 ലക്ഷം വിദ്യാർഥികളുടെ ആയുഷ്‌കാല സ്വപ്നങ്ങളാണ് ഇതോടെ അപകടത്തിലായിരിക്കുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര സർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജസ്ഥാനിൽ പരീക്ഷാ പേപ്പർ ചോർന്നുവെന്നത് കേവലം ഒരു സാങ്കേതിക പിഴവ് എന്നതിനപ്പുറം പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ തുടർച്ചയാണെന്നും, ഇത്തരത്തിൽ ഇടയ്ക്കിടെ പരീക്ഷകൾ റദ്ദാക്കേണ്ടി വരുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത് എന്നും ഹാരിസ് ബീരാൻ എം പി സൂചിപ്പിച്ചു. NTA-യുടെ വിശ്വാസ്യത പാടെ തകർന്നിരിക്കുകയാണെന്നും അതിനാൽ തന്നെ സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രം വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാവില്ലന്നും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനധികൃത കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്; നിരവധി നിയമ ലംഘകര്‍ പിടിയിൽ

അനധികൃത കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്; നിരവധി നിയമ ലംഘകര്‍ പിടിയിൽ

കുവൈറ്റില്‍ അനധികൃത കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘകര്‍ പിടിയിലായി. അനധികൃത കച്ചവടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ നേതൃത്വത്തില്‍ ഫിന്റാസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഭക്ഷണ-ഉപഭോഗവസ്തു വില്‍പന കേന്ദ്രങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

പരിശോധനയ്ക്കിടെ പത്തോളം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ രണ്ടുപേര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കഴിഞ്ഞ ആഴ്ച മഹ്ബൂല മേഖലയില്‍ നടത്തിയ വ്യാപക പരിശോധനയിലും അനധികൃത തെരുവ് കച്ചവടം നടത്തിയ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു

അനധികൃത കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. രാജ്യവ്യാപകമായി ഇത്തരം പരിശോധനകള്‍ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജ്യോതിഷിക്കും പരിഗണന; സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി സ്വന്തം ജ്യോത്സ്യനെ നിയമിച്ച് വിജയ്

ജ്യോതിഷിക്കും പരിഗണന; സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി സ്വന്തം ജ്യോത്സ്യനെ നിയമിച്ച് വിജയ്

ചെന്നൈ: സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.

തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്‌യുടെ വിജയം പ്രവചിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ സമയം പോലും തീരുമാനിച്ചതിന് പിന്നിൽ വെട്രിവേലിൻ്റെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത് ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു. വെട്രിവേലിൻ്റെ നിർദേശ പ്രകാരം ഇത് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. മുഹൂർത്തം നോക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെന്നും റിപ്പോർട്ടുകൾ പറയുന്നു. 

40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ് വെട്രിവേല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിന്റെ ഉപദേശം തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന്മുതൽ ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB

ഇന്ന്മുതൽ ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റ് നീതിന്യായ മന്ത്രാലയം 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റ് നീതിന്യായ മന്ത്രാലയം 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു

കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെര്‍ട്ട്സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. വരും മാസങ്ങളില്‍ ഈ വിഭാഗത്തിലെ മുഴുവന്‍ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വസ്മി അറിയിച്ചു.

നീതിന്യായ മന്ത്രാലയത്തിലെ എക്സ്പെര്‍ട്ട്സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് സമ്പൂര്‍ണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ നീതിന്യായ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഇതോടെ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, ലീഗല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസി ജീവനക്കാര്‍ക്കും ജോലി നഷ്ടമാകും.

സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് പ്രവാസികള്‍ കാണുന്നത്. ഇതിന് പുറമെ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനം കൂടുതല്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വസ്മി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇറങ്ങി ബസിൻ്റെ ഇടതുവശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു.അടിയിൽപ്പെട്ട റോസിൻ്റെ ശരീരത്തിലൂടെ ബസിന്റെ ഇടത് ഭാഗത്തെ ടയർ കയറിയിറങ്ങി.തുടർന്ന് യാത്രക്കാരും പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.വയറിനും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നാണ് വിവരം.കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. 