ചെന്നൈ: സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.
തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്‌യുടെ വിജയം പ്രവചിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ സമയം പോലും തീരുമാനിച്ചതിന് പിന്നിൽ വെട്രിവേലിൻ്റെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത് ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു. വെട്രിവേലിൻ്റെ നിർദേശ പ്രകാരം ഇത് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. മുഹൂർത്തം നോക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെന്നും റിപ്പോർട്ടുകൾ പറയുന്നു.
40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ് വെട്രിവേല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിന്റെ ഉപദേശം തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.