Saturday, 23 May 2026

ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം കർണാടകത്തിലെ കൽബുർഗിയിൽ

ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം കർണാടകത്തിലെ കൽബുർഗിയിൽ

കൽബുർഗി: കർണാടകത്തിലെ കൽബുർഗിയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

ശനിയാഴ്ച പുലർച്ചെ 12:30ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കും തൽക്ഷണം മരണം സംഭവിച്ചു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയും ഇറാഖും പിറകിലായി, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിയ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല

സൗദിയും ഇറാഖും പിറകിലായി, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിയ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ നിര്‍ണായകമായ മാറ്റം. സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. മെയ് മാസത്തിലെ കണക്കുകളാണ് ഈ അപ്രതീക്ഷിത മാറ്റം വ്യക്തമാക്കുന്നത്. ആഗോള വിപണിയിലെ എണ്ണ വിതരണത്തിലുണ്ടായ തടസങ്ങളും വിലയിലെ വ്യത്യാസങ്ങളുമാണ് ഇന്ത്യയെ ഇത്തരമൊരു മാറ്റത്തിലേക്ക് നയിച്ചത്. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്

എന്തുകൊണ്ട് വെനസ്വേല?
മെയ് മാസത്തില്‍ മാത്രം പ്രതിദിനം 4,17,000 ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്‍ ഇത് 2,83,000 ബാരല്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു മാസമായി വെനസ്വേലയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഒട്ടും എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവയാണ്: 

കുറഞ്ഞ വില: മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്.

സൗകര്യപ്രദമായ റിഫൈനറികള്‍: വെനസ്വേലയിലെ 'ഹെവി' അഥവാ ഉയര്‍ന്ന സള്‍ഫര്‍ അടങ്ങിയ എണ്ണ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി പോലുള്ള അത്യാധുനിക സംസ്‌കരണ സംവിധാനങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.

ഇറാന്‍ യുദ്ധവും വിപണിയിലെ പ്രതിസന്ധികളും

ഇറാനുമായുള്ള യുദ്ധം, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ എന്നിവ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ എണ്ണ ഉറവിടങ്ങള്‍ മാറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. യുഎസ് ഉപരോധങ്ങളില്‍ അയവുണ്ടായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ നാവിക ഉപരോധം മൂലം അത് വീണ്ടും തടസ്സപ്പെട്ടു. മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ 9,69,000 ബാരല്‍ ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്‍ 51,000 ബാരലായി വന്‍തോതില്‍ കുറഞ്ഞു.എണ്ണവില അമിതമായി വര്‍ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്‍ 6,70,000 ബാരല്‍ ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ 3,40,000 ബാരലായി പകുതിയായി കുറഞ്ഞു.

ഇന്ത്യയുടെ നിലവിലെ സാഹചര്യം

മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്‍ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച, പണപ്പെരുപ്പം എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വെനിസ്വേലയില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതിയില്ല; മകൻ്റെ വാരാന്ത്യ വിവാഹചടങ്ങിന് പോകാതെ തലസ്ഥാനത്ത് തുടർന്ന് ട്രംപ്

ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതിയില്ല; മകൻ്റെ വാരാന്ത്യ വിവാഹചടങ്ങിന് പോകാതെ തലസ്ഥാനത്ത് തുടർന്ന് ട്രംപ്

തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനാ കരാറിന് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ തെഹ്റാനിലെത്തി. പ്രതീക്ഷിക്കുന്ന വേ​ഗതയിൽ കരാറിലേയ്ക്ക് എത്താനാവില്ലെന്ന സൂചനയാണ് ഇറാൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ അഭിപ്രായ വ്യത്യാസങ്ങൾ ആഴമേറിയതും പ്രധാന്യം അർഹിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയ വ്യക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളാകുന്നതിനായി ഖത്തറിൽ നിന്നുള്ള സംഘവും തെഹ്റാനിൽ എത്തിയതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇറാനും ഇടയിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കുകയാണ് ഖത്തറിൽ നിന്നുള്ള സംഘത്തിൻ്റെ ദൗത്യം എന്നാണ് റിപ്പോർട്ട്.

അതേ സമയം മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വാരാന്ത്യ വിവാഹചടങ്ങിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. പാം ബീച്ചിലെ സാമൂഹിക പ്രവർത്തകയായ ബെറ്റിന ആൻഡേഴ്‌സണിന്റെയും ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വാരാന്ത്യ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് തലസ്ഥാനത്ത് തുടരുന്നത് എന്തിനെന്ന് വ്യക്തമല്ല. മകൻ്റെ ഒപ്പമുണ്ടായിരിക്കാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ അമേരിക്കൻ ഐക്യനാടുകളോടുള്ള തൻ്റെ സ്നേഹം തന്നെ അതിന് അനുവദിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. 'ഈ സുപ്രധാന കാലയളവിൽ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ തുടരേണ്ടത് എനിക്ക് പ്രധാനമാണെന്ന് ഞാൻ കരുതുന്നു'വെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറിനെയും ബെറ്റിനയെയും അഭിനന്ദിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ച്, രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം; രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ച്, രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം; രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് മുവ്മെന്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ചന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂട്ട് പിടിച്ചുള്ള ചില നിക്ഷിപ്ത താല്പര്യക്കാർ ആണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം നിൽക്കുകയാണ് ഇവർ. CJP നീക്കത്തിനെതിരെ ഐക്യത്തോടെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജിവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

കൊവിഡ് മഹാമാരി മുതൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും, യുഎസ്-ഇറാൻ സംഘർഷവും, ആഗോള ഊർജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു.

ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KPCC പുനഃസംഘടന; യുവാക്കൾക്ക് പ്രാധാന്യം നൽകാൻ കോൺഗ്രസ്

KPCC പുനഃസംഘടന; യുവാക്കൾക്ക് പ്രാധാന്യം നൽകാൻ കോൺഗ്രസ്

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും നടപ്പാക്കാനാണ് നീക്കം. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചന. യുവാക്കൾ, പൊതു സ്വീകാര്യത തുടങ്ങിയവർ നേതൃതലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം.

പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺ​ഗ്രസിലെ ആവശ്യം. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാൻ പുതിയ നീക്കം. പാർലമെൻററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളിൽ കുത്തിതിരികുന്ന പഴയ രീതിക്ക് കടിഞ്ഞാൺ വന്നേക്കും.

അതേസമയം, നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് ശിവകുമാർ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടു. കൊടിക്കുന്നിൽ സുരേഷ്,ബെന്നി ബഹനാൻ ,ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളും സജീവമായി ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പലവട്ടം തഴഞ്ഞ തന്നെ പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. ബെന്നി ബഹനാനായി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. കെസി വേണുഗോപാൽ വിഭാഗത്തിൻറെ പിന്തുണയിലാണ് മാത്യു കുഴൽനാടനായുളള നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്രീൻകാർഡിന് പുതിയ നിബന്ധനയുമായി അമേരിക്ക; കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ്

ഗ്രീൻകാർഡിന് പുതിയ നിബന്ധനയുമായി അമേരിക്ക; കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ്

വിദേശ പൗരന്മാർക്ക് സ്ഥിര താമസാവകാശങ്ങൾ ഉറപ്പാക്കുന്ന ഗ്രീൻകാർഡിന് പുതിയ നിബന്ധനയുമായി അമേരിക്ക. അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദേശിയുടെയും സ്വപ്‌നമാണ് ഗ്രീൻ കാർഡ് എന്നറിയപ്പെടുന്ന പെർമനന്റ് റസിഡന്റ് കാർഡ്. കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഉൾപ്പെടെ തീരുമാനം തിരിച്ചടിയാണ്.

അമേരിക്കൻ പൗരത്വമില്ലാതെ തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും താമസിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും യാത്ര ചെയ്യാനുമൊക്കെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതാണ് ഈ കാർഡ്. ഇതുവരെ അമേരിക്കയിൽ താമസിച്ചുകൊണ്ടു തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ വിദേശികൾക്ക് കഴിയുമായിരുന്നു. എന്നാൽ യു എസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശപ്രകാരം സ്വന്തം രാജ്യങ്ങളിലെത്തിയശേഷം മാത്രമേ ഗ്രീൻകാർഡിന് കുടിയേറ്റക്കാർക്ക് അപേക്ഷിക്കാനാകൂ.

എച്ച് 1 ബി, എൽ 1 പോലുള്ള വീസകളിൽ അമേരിക്കയിൽ തുടരുന്നവർ ഗ്രീൻകാർഡിന് അപേക്ഷിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ ഇതിന് ഇളവ് അനുവദിക്കുമെന്ന് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. രാജ്യത്തെ ഇമിഗ്രേഷൻ സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ സംവിധാനമെന്ന് യു എസ് ഹോംലാൻഡ് സെക്യൂരിറ്റി എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ട്രംപ് പ്രസിഡന്റായശേഷം സമീപകാലത്തായി അമേരിക്ക കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ’; വിമർശിച്ച് കോൺ​ഗ്രസ്

‘എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ’; വിമർശിച്ച് കോൺ​ഗ്രസ്

ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം. ലോകമെമ്പാടുമുള്ള സർക്കാരുകൾ അവരുടെ ജനങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ, മോദി സർക്കാർ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന തിരക്കിലാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഒരുതവണയെങ്കിലും മോദി ജനങ്ങളുടെ ക്ഷമത്തെക്കുറിച്ച് ചിന്തിക്കണമെന്നും എത്ര കാലം മുതലാളിമാരെ അനുകൂലിക്കുമെന്നും കോൺഗ്രസ് ചോദിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു.

എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു; ട്രംപുമായുള്ള ഭിന്നത മൂലമെന്ന് റിപ്പോർട്ട്

യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു; ട്രംപുമായുള്ള ഭിന്നത മൂലമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ​ഗബാർഡ് രാജിവെച്ചു. രാജിക്കത്ത് തുൾസി ​ഗബാർ‌ഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർ‌ബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോ​ഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ​ഗബാർഡ് അറിയിച്ചിരിക്കുന്നത്.

ട്രംപ് അർപ്പിച്ച വിശ്വാസത്തിനും കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാനുള്ള അവസരത്തിനുംനന്ദി അറിയിച്ചു കൊണ്ടാണ് എക്സ് പോസ്റ്റിൽ തുൾസ് ​ഗബാർഡ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരക്കേറിയ ഔദ്യോ​ഗിക ജീവിതത്തിൽ തുടർന്ന് കൊണ്ട് ഭർത്താവിനോട് ഒറ്റയ്ക്ക് രോ​ഗത്തോട് പോരാടാൻ ആവശ്യപ്പെടാൻ തൻ്റെ മനസാക്ഷി അനുവദിക്കില്ലെന്നും തുൾസി എക്സിൽ കുറിച്ചിട്ടുണ്ട്. തുൾസി ​ഗബാർഡിൻ്റെ രാജിയ്ക്ക് പിന്നാലെ ആരോൺ ലൂക്കാസിനെ ഇടക്കാല നാഷണൽ ഇൻ്റലിജൻസ് ഡയറക്റായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണൽ ഇന്റലിജൻസിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് ആക്ടിംഗ് ഡയറക്ടറാകുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ആദ്യ ടേമിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനും വിശകലന വിദഗ്ദ്ധനുമാണ് ലൂക്കാസ്. തുൾസി ​ഗബാർഡിൻ്റെ സേവനങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ ട്രംപ് നന്ദി അറിയിച്ചു. മികച്ച സേവനത്തിന് ശേഷം തുൾസി ​ഗബാർഡ് പടിയിറങ്ങുകയാണ്. അവരുടെ ഭർത്താവിന് അർബുദം സ്ഥരീകരിച്ചു. ഭർത്താവ് കഠിനമായ പോരാട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരിക്കാൻ തുൾസി ആ​ഗ്രഹിക്കുന്നുവെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേ സമയം രാജിവെയ്ക്കാൻ തുൾസിയെ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ ആക്രമിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ തുൾസി ​ഗബാർഡ് അസംതൃപ്തയായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇറാനെതിരെ ആക്രമണം ശക്തമാക്കിയതോടെ തുൾസിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതായും ഉഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇറാൻ്റെ ആണവശേഷിയുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനം തുൾസി ​ഗബാർഡ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇറാൻ്റെ ആണവശേഷി തകർക്കാൻ അമേരിക്ക നടത്തിയ വ്യേമാക്രമണങ്ങൾക്ക് ശേഷം അവ പുനർ നിർമ്മിക്കാൻ ഇറാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നായിരുന്നു തുൾസി ​ഗബാർഡ് സ്വീകരിച്ച നിലപാട്. എന്നാൽ ഇറാൻ്റെ ആണവഭീഷണി നേരിടാൻ ആക്രമണം അനിവാര്യമാണ് എന്നായിരുന്നു ട്രംപിൻ്റെ നിലപാട്. യുദ്ധത്തെ പിൻതുണയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നാഷണൽ കൗണ്ടർ ടെറിറിസം സെൻ്ററിൻ്റെ ഡയറക്ടറായ ജോ കെൻ്റ് നേരത്തെ രാജിവെച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി FIR

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി FIR

ഇടുക്കി : മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ് , ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊരങ്ങണി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ എഫ്ഐആ‍ർ റിപ്പോർട്ടറിന് ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളുൾപ്പെടെയുള്ള സംഘത്തെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്‌നാട് സർക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി സി വിഷ്‌ണുനാഥ് പറ‍ഞ്ഞു.