Saturday, 23 May 2026

യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു; ട്രംപുമായുള്ള ഭിന്നത മൂലമെന്ന് റിപ്പോർട്ട്

SHARE



ന്യൂയോർക്ക്: അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ​ഗബാർഡ് രാജിവെച്ചു. രാജിക്കത്ത് തുൾസി ​ഗബാർ‌ഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർ‌ബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോ​ഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ​ഗബാർഡ് അറിയിച്ചിരിക്കുന്നത്.


ട്രംപ് അർപ്പിച്ച വിശ്വാസത്തിനും കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാനുള്ള അവസരത്തിനുംനന്ദി അറിയിച്ചു കൊണ്ടാണ് എക്സ് പോസ്റ്റിൽ തുൾസ് ​ഗബാർഡ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരക്കേറിയ ഔദ്യോ​ഗിക ജീവിതത്തിൽ തുടർന്ന് കൊണ്ട് ഭർത്താവിനോട് ഒറ്റയ്ക്ക് രോ​ഗത്തോട് പോരാടാൻ ആവശ്യപ്പെടാൻ തൻ്റെ മനസാക്ഷി അനുവദിക്കില്ലെന്നും തുൾസി എക്സിൽ കുറിച്ചിട്ടുണ്ട്. തുൾസി ​ഗബാർഡിൻ്റെ രാജിയ്ക്ക് പിന്നാലെ ആരോൺ ലൂക്കാസിനെ ഇടക്കാല നാഷണൽ ഇൻ്റലിജൻസ് ഡയറക്റായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണൽ ഇന്റലിജൻസിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് ആക്ടിംഗ് ഡയറക്ടറാകുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ആദ്യ ടേമിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനും വിശകലന വിദഗ്ദ്ധനുമാണ് ലൂക്കാസ്. തുൾസി ​ഗബാർഡിൻ്റെ സേവനങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ ട്രംപ് നന്ദി അറിയിച്ചു. മികച്ച സേവനത്തിന് ശേഷം തുൾസി ​ഗബാർഡ് പടിയിറങ്ങുകയാണ്. അവരുടെ ഭർത്താവിന് അർബുദം സ്ഥരീകരിച്ചു. ഭർത്താവ് കഠിനമായ പോരാട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരിക്കാൻ തുൾസി ആ​ഗ്രഹിക്കുന്നുവെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.


അതേ സമയം രാജിവെയ്ക്കാൻ തുൾസിയെ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ ആക്രമിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ തുൾസി ​ഗബാർഡ് അസംതൃപ്തയായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇറാനെതിരെ ആക്രമണം ശക്തമാക്കിയതോടെ തുൾസിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതായും ഉഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇറാൻ്റെ ആണവശേഷിയുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനം തുൾസി ​ഗബാർഡ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇറാൻ്റെ ആണവശേഷി തകർക്കാൻ അമേരിക്ക നടത്തിയ വ്യേമാക്രമണങ്ങൾക്ക് ശേഷം അവ പുനർ നിർമ്മിക്കാൻ ഇറാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നായിരുന്നു തുൾസി ​ഗബാർഡ് സ്വീകരിച്ച നിലപാട്. എന്നാൽ ഇറാൻ്റെ ആണവഭീഷണി നേരിടാൻ ആക്രമണം അനിവാര്യമാണ് എന്നായിരുന്നു ട്രംപിൻ്റെ നിലപാട്. യുദ്ധത്തെ പിൻതുണയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നാഷണൽ കൗണ്ടർ ടെറിറിസം സെൻ്ററിൻ്റെ ഡയറക്ടറായ ജോ കെൻ്റ് നേരത്തെ രാജിവെച്ചിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.