Monday, 25 May 2026

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിവിഷന്‍ ബെഞ്ചിന്റതാണ് ഉത്തരവ്.

ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുല്‍ കരീമിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് 12.30നായിരിക്കും.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയു. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തെന്നും സിഐടിയു. പദ്ധതി നടത്തിപ്പിലൂട സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയിക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്.ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ മുന്നേ തന്നെ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന നഷ്ടം കൂടി വഹിക്കേണ്ടി വരുക. ജൂൺ 15ന് മുൻപായി പുതിയ സ്കീം തയ്യാറാക്കുക, ഫിനാൻഷ്യൽ റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കടമ്പകളും സർക്കാരിന്റെ മുന്നിലുണ്ട്. തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ അധികസഹായമുണ്ടെങ്കിൽ പദ്ധതി നടപ്പിലാക്കാമെന്ന് കെഎസ്ആർടിസിയുടെ നിലപാട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് ചെയ്തിരുന്നു.

വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്ക് സുപ്രീംകോടതി 2019ൽ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഞാന്‍ നരേന്ദ്രമോദിയുടെ വളരെ വലിയ ഫാന്‍, ഇന്ത്യ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭിക്കും'; ഡോണള്‍ഡ് ട്രംപ്

'ഞാന്‍ നരേന്ദ്രമോദിയുടെ വളരെ വലിയ ഫാന്‍, ഇന്ത്യ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭിക്കും'; ഡോണള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദിയെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുവെന്നും മോദി മഹാനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ അമേരിക്കയുമായി വളരെയധികം അടുത്തുവെന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആതിഥേയത്വം വഹിച്ച ഒരു പരിപാടിയില്‍ ലൈവ് കോളില്‍ വന്നാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യയുമായി അമേരിക്ക ഇപ്പോള്‍ ഏറെ അടുത്തു. ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും 100 ശതമാനം ആശ്രയിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എവിടേയ്ക്ക് വിളിക്കണമെന്ന് അവര്‍ക്കറിയാം. അവര്‍ ഇവിടേയ്ക്കാണ് വിളിക്കുന്നത്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയുമാണ്. ഞങ്ങള്‍ക്ക് റെക്കോര്‍ഡ് സമ്പദ് വ്യവസ്ഥയുണ്ട്, റെക്കോര്‍ഡ് സ്‌റ്റോക്ക് മാര്‍ക്കറ്റുണ്ട്, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നോ അത് അവര്‍ക്ക് കിട്ടും. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണ്. അദ്ദേഹം മഹാനാണ്. എന്റെ സുഹൃത്താണ്' ട്രംപ് പറഞ്ഞു.

ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളറിന്റെ സാധനങ്ങൾ വാങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലാകും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ഉണ്ടാകുക. ഇന്ത്യ 5 വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങുമെന്നാണ് മാർകോ റൂബിയോ പറഞ്ഞത്. പ്രധാനമന്ത്രി അടക്കമുള്ള ഇന്ത്യയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു റൂബിയോയുടെ പ്രതികരണം. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് റൂബിയോ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മാർക്കോ റൂബിയോ; കരാറിന് തിടുക്കം കൂട്ടരുതെന്ന് ട്രംപ്

ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മാർക്കോ റൂബിയോ; കരാറിന് തിടുക്കം കൂട്ടരുതെന്ന് ട്രംപ്

ന്യൂഡൽഹി/ന്യൂയോർക്ക്/തെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ സാധ്യതയുള്ള ഇറാനുമായുള്ള ഒരു പ്രഖ്യാപനം സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 'അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു ന്യൂഡൽഹിയിൽ മാധ്യമ പ്രവ‍‍ർത്തകരോട് മാർക്കോ റൂബിയയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിലെത്താൻ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർക്കോ റൂബിയയുടെ പ്രതികരണം.

ഇതിനിടെ ഇറാനുമായി കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 'സമയം നമ്മുടെ പക്ഷത്താണ് എന്നതിനാൽ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് നിർദ്ദേശം നൽകി'യെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കരാറിൽ ഒപ്പിടുന്നത് വരെ ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ തുടരുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 'ഒരു കരാറിലെത്തുന്നതുവരെയും, സാക്ഷ്യപ്പെടുത്തുന്നതുവരെയും, ഒപ്പിടുന്നതുവരെയും പൂർണ്ണ ശക്തിയിലും പ്രാബല്യത്തിലും തുടരു'മെന്നാണ് ഹോർമുസിലെ അമേരിക്കൻ ഉപരോധത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ വളരെ വേഗം നടക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. കലാപബാധിത ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.

ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്ഫോടക വസ്തു നിറച്ച കാർ ട്രെയിനില്‍ ഇടിച്ച് കയറ്റുകയായിരുന്നു. സൈനികരുമായി പോയ ട്രെയിനിനെ ലക്ഷ്യം വെച്ച് നടത്തിയ സ്ഫോടനമാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ സൈനികരുമുണ്ട്.

സ്ഫോടനൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) രംഗത്തെത്തി. സ്ഫോടനത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം വൻ തീപിടിത്തമുണ്ടായി. ഫയർഫോഴ്സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു

വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്.

വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ സമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവെപ്പ് നടന്നതെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.

എഫ്ബിഐ സംഘം സംഭവ സ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചു. ഒരു മാസം മുൻപ് വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും വെടിവെപ്പ് നടന്നിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സാമാന്യ മര്യാദയില്ലാത്തവര്‍'; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

'സാമാന്യ മര്യാദയില്ലാത്തവര്‍'; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസിന് സാമാന്യ മര്യാദയും നന്ദിയുമില്ലെന്ന് തുറന്നടിച്ച് ഡിഎംകെ നേതാവും തമിഴ്നാട് നിയമസഭ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതിന് പിന്നിലെ യഥാർത്ഥ കാരണം കോണ്‍ഗ്രസാണെന്നും ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമാണ് ബിജെപിയുടെ തുടര്‍ച്ചയായ വിജയത്തിന് പിന്നില്‍ എന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ബിജെപിയുടെ മേധാവിത്വത്തിന് യഥാര്‍ത്ഥ കാരണക്കാർ കോണ്‍ഗ്രസ് തന്നെയാണെന്ന് ഉദയനിധി പറഞ്ഞു.

ഡിഎംകെ പ്രവര്‍ത്തകര്‍ രക്തവും വിയര്‍പ്പുമൊഴുക്കി തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കഠിന പരിശ്രമം നടത്തി. സഖ്യകക്ഷികള്‍ നല്‍കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസിന് നന്ദിയില്ല. ഇനി ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ ഡിഎംകെ വിശ്വാസം അര്‍പ്പിക്കില്ലെന്നും ഉദയനിധി പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന് കൃത്യമായി പാഠംപഠിപ്പിക്കുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കര്‍ണാടകയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കര്‍ണാടകയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നീറ്റ് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. 18കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. ബോര്‍ഡ് പരീക്ഷയില്‍ 92ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിയാണ് ഭാഗ്യശ്രീ. മെയ് രണ്ടിനായിരുന്ന നീറ്റ് പരീക്ഷ. സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെയ് 16ന് രാജസ്ഥാനില്‍ പ്രദീപ് മേഘ്‌വാള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. മികച്ച രീതിയില്‍ പരീക്ഷ എഴുതിയിരുന്നെന്നും 650 മാര്‍ക്കോളം ലഭിക്കുമെന്ന് പ്രദീപ് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് കുടുംബം പറയുന്നു. സ്വകാര്യ പരീശീലന സ്ഥാപനത്തില്‍ നിന്നും പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പ്രദീപ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയത്.

22ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജൂണ്‍ 21ന് പുനപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന ഫോര്‍മാറ്റിലാകും പരീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 