കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നീറ്റ് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. 18കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. ബോര്‍ഡ് പരീക്ഷയില്‍ 92ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിയാണ് ഭാഗ്യശ്രീ. മെയ് രണ്ടിനായിരുന്ന നീറ്റ് പരീക്ഷ. സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മെയ് 16ന് രാജസ്ഥാനില്‍ പ്രദീപ് മേഘ്‌വാള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. മികച്ച രീതിയില്‍ പരീക്ഷ എഴുതിയിരുന്നെന്നും 650 മാര്‍ക്കോളം ലഭിക്കുമെന്ന് പ്രദീപ് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് കുടുംബം പറയുന്നു. സ്വകാര്യ പരീശീലന സ്ഥാപനത്തില്‍ നിന്നും പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പ്രദീപ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയത്.
22ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജൂണ്‍ 21ന് പുനപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന ഫോര്‍മാറ്റിലാകും പരീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.