Monday, 25 May 2026

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്‌ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടത് മത്സരത്തിനിടെ

മുപ്പത്തിയൊമ്പത് വയസുകാരനായ എസ്.എല്‍ അക്ഷയ് കര്‍ണാടകയിലെ അറിയപ്പെടുന്ന ബൗളര്‍മാരില്‍ ഒരാളാണ്. കര്‍ണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും (മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20) കളിച്ചിട്ടുള്ള താരമാണ്. കെ.ആര്‍ പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ എസ്.എല്‍ അക്ഷയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എസ്.എല്‍ അക്ഷയ്‌യുടെ നിര്യാണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. ‘അക്ഷയ് കര്‍ണാടകയെ ഫസ്റ്റ്-ക്ലാസ് തലത്തില്‍ പ്രതിനിധീകരിച്ച താരമാണ്. ജൂനിയര്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ എസ്.എല്‍ അക്ഷയ് ശ്രദ്ധേയനായിരുന്നു’- എന്നും കെഎസ്‌സിഎ പ്രസ്‌താവനയില്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

കോംഗോയിൽ 900-ലധികം സംശയാസ്പദമായ കേസുകൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവിലുള്ള അരക്ഷിതാവസ്ഥയും ഭയവും സമൂഹങ്ങൾക്കുള്ളിൽ അവിശ്വാസം വളർത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റൂരിയിലുടനീളം ലോകാരോഗ്യ സംഘടനയും മാനുഷിക ആരോഗ്യ പങ്കാളികളും സാന്നിധ്യം നിലനിർത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞു, എത്തിച്ചേരാൻ ഏറ്റവും പ്രയാസമുള്ളതും സുരക്ഷിതമല്ലാത്തതുമായ ചില പ്രദേശങ്ങൾ ഉൾപ്പെടെ സമൂഹങ്ങൾ എബോളയുടെ ഭീഷണി മാത്രമല്ല, വൈവിധ്യമാർന്ന രോഗങ്ങളും നേരിടുന്നുവെന്ന് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പനി ഉണ്ടോ എന്ന് പരിശോധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താനയിൽ പറയുന്നു.

മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സമീപമുള്ള വിദൂര ഗ്രാമങ്ങളിലാണ് ആദ്യമായി എബോള രോഗം പൊട്ടിപ്പുറപ്പെട്ടത്. 1976 ൽ വൈറസ് ആദ്യമായി കണ്ടെത്തിയതിനുശേഷം പശ്ചിമാഫ്രിക്കയിൽ 2014–2016 ൽ ഉണ്ടായ എബോള വൈറസ് രോഗ ബാധയാണ് ഏറ്റവും വലുതും സങ്കീർണ്ണവുമായ എബോള പകർച്ചവ്യാധി. ഗിനിയയിൽ തുടങ്ങി കര അതിർത്തികൾ കടന്ന് സിയറ ലിയോൺ, ലൈബീരിയ എന്നിവിടങ്ങളിലേക്ക് രാജ്യങ്ങൾക്കിടയിലും ഇത് വ്യാപിച്ചു. എബോള വൈറസിന്റെ 'ബുന്ദിബുഗ്യോ' വകഭേദം മൂലമാണ് ഈ രോഗം പടരുന്നത്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല.

കടുത്ത പനി, രക്തസ്രാവം, തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. വൈറസിനെ നിയന്ത്രിക്കുന്നതിനായി കൂടുതൽ മെഡിക്കൽ സഹായം ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിൽ ഉണ്ടായതിന് സമാനമായ ഒരു വലിയ പകർച്ചവ്യാധി ഒഴിവാക്കുകയാണ് ലക്ഷ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: നിരവധി പേർക്ക് തൊഴാനായില്ലെന്ന് അറിഞ്ഞു, വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: നിരവധി പേർക്ക് തൊഴാനായില്ലെന്ന് അറിഞ്ഞു, വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ

തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ്‌ ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ ദർശനം നടത്തിയത് എന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എ വി ഗോപിനാഥ്‌ പ്രതികരിച്ചു. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിന്നിൽ യുഡിഎഫ് പ്രവർത്തകരെന്ന് സംശയം; കൊല്ലത്ത് പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചു, വീടിന് കരിഓയിൽ ഒഴിച്ചു

പിന്നിൽ യുഡിഎഫ് പ്രവർത്തകരെന്ന് സംശയം; കൊല്ലത്ത് പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചു, വീടിന് കരിഓയിൽ ഒഴിച്ചു

കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തി. അഞ്ചൽ സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ആസൂത്രിത അക്രമമെന്നാണ് സംശയം. സംസ്ഥാനത്ത് അധികാരത്തിലേറിയ യുഡിഎഫ് അനുകൂലികളുടേതെന്ന പേരിൽ, പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും എന്ന ധ്വനിയോടെയുള്ള ഭീഷണി കത്താണ് കത്തിച്ച ബൈക്കിനു സമീപത്തായി കണ്ടത്.

‘നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല’ - കത്തിലെ ഭീഷണികൾ ഇങ്ങനെ നീളുന്നു. വീടിന്റെ ഭിത്തിയില്‍ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിട്ടുണ്ട്. പുനലൂര്‍ എഎസ്പി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിജെപി സ്ഥാപകന്റെ വീടിന് പൊലീസ് കാവൽ; ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണം

സിജെപി സ്ഥാപകന്റെ വീടിന് പൊലീസ് കാവൽ; ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണം

അഭിജിത്ത് ദീപ്കെയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടിയെന്ന് പൊലീസ് വിശദീകരണം. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. അതിനിടെ രാഷ്ട്രീയത്തിലേക്ക് ഇല്ല, സ്വതന്ത്ര യുവജനപ്രസ്ഥാനം രൂപീകരിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി വ്യക്തമാക്കി.

ആത്യന്തിക അതിജീവകരാണ് പാറ്റകൾ. കടുത്ത അവഗണങ്ങളിലും ജീവിതം കൈവിടാത്തത് അതുകൊണ്ടാണ്. ഇത് തുടക്കം മാത്രം എന്ന് സി.ജെ.പി.വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കൾ ശബ്ദമുയർത്താൻ കാത്തുനിൽക്കുന്നു. എന്നാൽ സർക്കാരിന് ഈ ശബ്ദങ്ങളോട് അവജ്ഞത. സിജെപിക്ക് എതിരെ നടക്കുന്ന ശ്രമങ്ങൾ നിർഭാഗ്യകരം. സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ഒരു സ്വതന്ത്ര യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും സിജെപി വ്യക്തമാക്കി.

മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ വിശ്വസിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സുതാര്യത എന്നിവക്ക് യുവാക്കൾക്ക് അർഹതയുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഈ വിഷയങ്ങൾ ക്രിയാത്മകമായി ഉന്നയിക്കും.യുവാക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.അതേസമയം കോക്രോച്ച് ജനത പാർട്ടിക്കെതിരെ ബിജെപി രംഗത്തെത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെങ്കോട്ട സ്‌ഫോടനം: പ്രതി ബോംബ് നിർമിച്ചത് ChatGPT ഉപയോഗിച്ച്, കശ്മീരിലെ വനങ്ങളിൽ പരീക്ഷിച്ചു; NIA കുറ്റപത്രം

ചെങ്കോട്ട സ്‌ഫോടനം: പ്രതി ബോംബ് നിർമിച്ചത് ChatGPT ഉപയോഗിച്ച്, കശ്മീരിലെ വനങ്ങളിൽ പരീക്ഷിച്ചു; NIA കുറ്റപത്രം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതി ബോംബ് നിര്‍മാണത്തിനും ആക്രമണത്തിനുള്ള പദ്ധതികള്‍ക്കുമായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഐഎ. പ്രതികള്‍ ഐഇഡികള്‍ നിര്‍മിക്കുകയും ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ക്വാസിഗണ്ട് കാട്ടുകളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. 7500 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ തയ്യാറാക്കി ഡല്‍ഹി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പ്രതികള്‍ ഐഇഡികള്‍ ഉപയോഗിച്ച വിധത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ അല്‍ഖൊയ്ദയുമായി ബന്ധമുള്ള അന്‍സര്‍ ഖസ്‌വത് ഉല്‍ ഹിന്ദിലെ 'ഇന്‍-ഹൗസ് എഞ്ചിനീയര്‍' ആയി ഉയര്‍ന്നുവന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മുഖ്യ ആസൂത്രകനായ ജാസിര്‍ ബിലാല്‍ വാനി 2024-25 കാലഘട്ടങ്ങളില്‍ രണ്ട്-മൂന്ന് തവണ ഹരിയാനയിലെ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാല ക്യാമ്പസിലെത്തി ഗൂഢാലോചനയ്ക്കുള്ള സാങ്കേതികമായ സഹായങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊടിച്ച പഞ്ചസാര, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങി റോക്കറ്റ് ഐഇഡി നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാറ് ഓടിച്ചിരുന്ന ഡോ. അദീല്‍ അഹ്‌മദ് റാത്തര്‍ ജാസിറിന് എത്തിച്ച് നല്‍കിയെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

'ഒരു റോക്കറ്റ് എങ്ങനെ നിര്‍മിക്കും, മിശ്രിതങ്ങളുടെ അനുപാതം എത്ര വേണം' എന്നിങ്ങനെ ജാസിര്‍ യൂട്യൂബിലും ചാറ്റ്ജിപിടിയിലും തെരച്ചില്‍ നടത്തി. ജാസിര്‍ നിര്‍മിച്ച റോക്കറ്റ് ഐഇഡി മുഖ്യപ്രതികളായ ഡോ. ഉമറിനും ഡോ. മുസമ്മില്‍ ഷക്കീലിനുമൊപ്പമാണ് ക്വാസിഗണ്ട് വനത്തില്‍ പരീക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ജാസിറിന്റെ കഴിവുകള്‍ മനസിലാക്കിയ ഉമര്‍ രണ്ട് ഡ്രോണുകള്‍ ഈ ആവശ്യങ്ങള്‍ക്കായി നല്‍കി. കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഡ്രോണുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും എന്‍ഐഎ കണ്ടെത്തി.

ഉമര്‍, ജാസിര്‍, മുസമ്മില്‍, അദീല്‍ എന്നിവര്‍ അനന്ത്‌നാഗിലെ തന്നെ യൂഷ്മുര്‍ഗ് വനത്തില്‍ സിലിണ്ടര്‍ കൊണ്ടുള്ള ഐഇഡികളും പരീക്ഷിച്ചു. ഇതിന്റെ അവശിഷ്ടങ്ങളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉമറിന്റെ വാഹനത്തില്‍ ഉപയോഗിച്ച ഐഇഡിയുടെ മെക്കാനിസമാണ് ഏറ്റവും ഞെട്ടിക്കുന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഐഇഡി നിര്‍മിക്കുന്നതിനായി സെന്‍സര്‍- ഇന്‍ഡക്ടീവ് പ്രോക്‌സിമിറ്റി സ്വിച്ച്, ഹീറ്റ് ഗണ്‍, പീസോ പ്ലേറ്റ്, റിമോട്ട് കണ്‍ട്രോള്‍ റിലേ-സ്വിച്ച് ആര്‍എഫ് ട്രാന്‍സ്മിറ്റര്‍, റിസീവര്‍ കിറ്റ്, പോക്കറ്റ് ലൈറ്റര്‍ തുടങ്ങിയവ ജാസിര്‍ 2023 ഡിസംബര്‍-2024 ജനുവരി കാലയളവില്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങി. ഇവ ജാസിര്‍ ഉമറിന് കൈമാറി. ഉമറാണ് ഈ സാധനങ്ങള്‍ വാങ്ങാനുള്ള പണം ജാസിറിന് നല്‍കിയത്. പ്രതികള്‍ വിവിധതരം ഐഇഡികള്‍ പരീക്ഷിച്ചിതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ട്രെയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ് (ടിഎടിപി) ആണ് ചെങ്കോട്ട സ്‌ഫോടനത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തു.

2025 നവംബര്‍ പത്തിനാണ് രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടാകുന്നത്. 15 പേര്‍ മരിച്ച സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഫരീദാബാദില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്റെ ജഢമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന്‍ ഒഴുക്കിൽപ്പെട്ടത്. വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് ജഡം കനാലിലെ ജലപ്രവഹം കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.

ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. ഇടയ്ക്കിടെ നെല്ലിയാമ്പതി ജനവാസമേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പൻ നാട്ടുകാർക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാൽതന്നെ നെല്ലിയാമ്പതിക്കാർക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പൻ. ഉടുമലയിലെ വനപാലകർ ജഢം പ്രദേശത്ത് തന്നെ സംസ്കരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിവിഷന്‍ ബെഞ്ചിന്റതാണ് ഉത്തരവ്.

ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുല്‍ കരീമിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് 12.30നായിരിക്കും.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 