Wednesday, 12 July 2023

ഡൽഹിയിൽ വെള്ളപ്പൊക്ക ഭീതി, യമുനാ നദി 27 മീറ്റർ കടന്നു

SHARE
 ഡൽഹി പ്രളയം : ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീതി; 207 മീറ്റര്‍ കടന്ന് യമുന നദി
Delhi Rainfall: യമുനാ നദി ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് എന്ന റെക്കോര്‍ഡിലേക്ക് ഉയരുകയാണ്.


 വടക്കേ ഇന്ത്യയിലെ അതിശക്തമായ മഴ: വെള്ളപ്പൊക്ക ഭീഷണിയില്‍ ഡല്‍ഹി. ഓള്‍ഡ് ഡല്‍ഹി റെയില്‍വെ പാലത്തിലെ യമുന നദി ജലനിരപ്പ് ബുധനാഴ്ച പുലര്‍ച്ചെയോടെ 207.18 മീറ്ററായി ഉയര്‍ന്നു. ജലനിരപ്പ് ഇനിയും ഉയരുമെന്നാമാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് രാജ്യ തലസ്ഥാനത്ത് വെള്ളപ്പൊക്ക ഭീതി ജനിപ്പിക്കുന്നത്. 207.49 മീറ്ററാണ് ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന നിരക്ക്. 

സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ വെള്ളപ്പൊക്ക നിരീക്ഷണ പോര്‍ട്ടല്‍ പ്രകാരം, യമുനാ നദി ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് എന്ന റെക്കോര്‍ഡിലേക്ക് ഉയരുകയാണ്. ഓള്‍ഡ് റെയില്‍വേ പാലത്തിലെ ജലനിരപ്പ് ചൊവ്വാഴ്ച രാത്രി 8 മണിക്ക് 206.76 മീറ്റര്‍ എന്നതില്‍ നിന്ന് ബുധനാഴ്ച രാവിലെ 7 മണിയോടെ 207.18 മീറ്ററായി ഉയര്‍ന്നു.
'മഴയെ തുടര്‍ന്ന് യമുനാ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശത്ത് ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ നദിയുടെ തീരത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടെങ്കില്‍ ആളുകളെ ഉടന്‍ തന്നെ ഒഴിപ്പിക്കുന്നതിനായി മറ്റ് ഏജന്‍സികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഓള്‍ഡ് റെയില്‍വെ പാലത്തിലെ യമുനനദിയുടെ ജലനിരപ്പ് രാത്രി 8 മണിയോടെ 206.76 മീറ്ററായി ഉയര്‍ന്നു. 2013 ല്‍ നദി 207.32 മീറ്ററിലെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ പെയ്ത കനത്ത മഴയുമാണ് ജലനിരപ്പ് കുത്തനെ ഉയരാന്‍ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യമുന രണ്ടുതവണ 206.38 മീറ്ററിലെത്തി അപകടനിലയിലെത്തിയിരുന്നു. 



ഓള്‍ഡ് റെയില്‍വെ പാലം അടച്ചു

തിങ്കളാഴ്ച രാത്രിയോടെ നദി 206 മീറ്റര്‍ കവിഞ്ഞതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ട് വകുപ്പ് ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു. ബോധവല്‍ക്കരണം, ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 45 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഒഴിപ്പിച്ച ആളുകള്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എന്‍ജിഒകളെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഓള്‍ഡ് റെയില്‍വേ പാലം അടച്ചിട്ടിരിക്കുകയാണ്. ഓഖ്ല ബാരേജിന്റെ എല്ലാ ഗേറ്റുകളും അധിക ജലം പുറത്തുവിടുന്നതിനും ജലനിരപ്പ് ഉയരുന്നത് തടയുന്നതിനുമായി തുറന്നിരിക്കുന്നുവെന്നും വകുപ്പ് അറിയിച്ചു.

                                        https://www.youtube.com/@keralahotelnews
                       
                           https://www.facebook.com/keralahotelnews?mibextid=ZbWKwL

                               https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user