Showing posts with label News. Show all posts
Showing posts with label News. Show all posts

Thursday, 4 June 2026

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട‌പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലെ ​ഗുരുതര ക്രമക്കേടുകളെയും തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് ​​രാഹുൽ ​ഗാന്ധിയുടെ പരാമർശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആർക്കും തടുക്കാൻ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടായിരുന്നു ​രാഹുൽ സംസാരിച്ചത്. ശക്തമായ പൊതുജന സമ്മർദ്ദമാണ് മോദിസർക്കാർ നേരിടാൻ പോകുന്നത്. ഇന്ത്യയിൽ മോദിക്കെതിരെ വലിയ കലാപങ്ങൾ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ ഇപ്പോൾ തകർച്ചയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് CJP; അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്‌

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് CJP; അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്‌

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കേ യുഎസിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. ജൂൺ ആറിന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പരിഹാസരൂപേണ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ സിജിപിക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. തന്നെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന് കുടുംബത്തിന് ഭയമുണ്ടെന്നും എന്നാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഇന്ത്യയിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. അതെ ഞാൻ എന്റെ രാജ്യത്തേക്ക്, എന്റെ ജന്മനാടായ ഇന്ത്യയിലേക്ക് തിരികെ എത്തുകയാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാനാണ് വരുന്നത്. ചോദ്യ പേപ്പർ ചോർച്ച, പിന്നാലെ നീറ്റ് പരീക്ഷ എഴുതിയ കുട്ടികൾ ജീവനാടുക്കിയ സംഭവം, ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമായ സാഹചര്യം എന്നിവയ്‌ക്കെതിരെയെല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ശബ്ദം ഉയർത്തുന്നത് നിങ്ങൾ കണ്ടു. ഈ സാഹചര്യത്തില്‍ ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവൂ', എന്നാണ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ദീപ്‌കേ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 14 May 2026

‘വികസനത്തിന്‍റെ പുതിയ പാതയിൽ നാടിനെ നയിക്കാന്‍ സാധിക്കട്ടെ’; വി ഡി സതീശന്‌ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

‘വികസനത്തിന്‍റെ പുതിയ പാതയിൽ നാടിനെ നയിക്കാന്‍ സാധിക്കട്ടെ’; വി ഡി സതീശന്‌ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്.

”കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ”- മമ്മൂട്ടി കുറിച്ചു. ‘നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ’- മോഹൻലാൽ കുറിച്ചു.

11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു വ്യാഴാഴ്ച 12 മണിയോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തെ വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോൺഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിലുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ഇതിനു മുന്നോടിയായി യുഡിഎഫ് നേതാക്കൾ ഏഴുമണിക്ക് ഗവർണറെ കാണും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.കെപിസിസി പ്രസിഡണ്ട് ആണ് സമയം തേടിയത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് നേതാക്കളും ഒപ്പം ഉണ്ടാകും. കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം മെയ് 14 നാലുമണിക്ക് നിയമസഭ അനക്സ് മന്ദിരത്തിലെ ഹാളിൽ വെച്ച് ചേരുന്നതാണ്.

എന്നാൽ മന്ത്രിസഭയിൽ എത്ര പേരുണ്ടാകും എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യതയില്ല. എന്നാൽ ഘടകകക്ഷി നേതാക്കൾ വിഡി സതീശൻ ഒപ്പം സത്യപ്രതിജ്ഞ ചെയ്യും എന്ന് ഉറപ്പാണ്.

63 പേരുള്ള കോൺഗ്രസിൽ നിന്നും എത്രപേർ മന്ത്രി ആകും എന്ന് അന്തിമ തീരുമാനമായിട്ടില്ല.

നെയ്യാറ്റിൻകര ജയിച്ച എൻ ശക്തൻ മന്ത്രിസഭയിൽ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇത് ഇനിയും സംശയം ഉണ്ട്.

മത സമുദായിക പ്രാദേശിക സമവാക്യങ്ങൾ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ മനസ്സ് തുറക്കേണ്ടത് മുഖ്യമന്ത്രിയാണ്.

എൻഎസ്എസ്, എസ്എൻഡിപി എന്നിവയുമായി ശത്രുതയിലാണ് എന്ന് പരസ്യമായി തന്നെ വ്യക്തമായതിനാൽ അവർക്ക് ഇത്തവണ വലിയ സ്വാധീനം സതീശന്റെ മന്ത്രിസഭയിൽ ഉണ്ടാവില്ല.അതിനാൽ കോൺഗ്രസിന് അവരുടെ അംഗങ്ങളിൽ നിന്നും വലിയ സമ്മർദ്ദം ഇല്ലാതെ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ കഴിയും എന്നാണ് സൂചന. എന്തായാലും ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിനിയും എന്ന് ഏതാണ്ട് ഉറപ്പാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 16 February 2026

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.അസിഡിറ്റിയും വയർ എരിച്ചിലും
എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

2. വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

3. ഊർജ്ജം ഇല്ലാതാക്കുന്നു

രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു.