മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചൻ ചിത്രം ചാവേർ സെപ്റ്റംബർ 21ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ ആന്റണി വർഗീസ് അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയ്ക്ക് ജോയ് മാത്യു തിരക്കഥ എഴുതുന്നു.
അശോകൻ എന്ന കഥാപാത്രമായി വേറിട്ട ലുക്കിലാണ് ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത്. മനോജ് കെ യു അനുരൂപ് സജിൻ ജോയ് മാത്യു ദീപക് പറമ്പോൾ അരുൺ നാരായണൻ സംഗീതാ മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അരുൺ നാരായണൻ വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് ഛായാഗ്രഹണം ജിന്റോ ജോർജ് എഡിറ്റർ നിഷാന്ത് യൂസഫ് പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽദാസ് സൗണ്ട് ഡിസൈൻ രംഗനാഥ രവി മേക്കപ്പ് റോണക്സ് സേവ്യർ.
കോസ്റ്റ്യും മെൽവി ജെ സംഘട്ടനം സുപ്രീം സുന്ദർ, വി എഫ് എക്സ് ആക്സൽ മീഡിയ ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ് ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബ്രിജീഷ് ശിവരാമൻ ഡിസൈൻസ് മഗ്ഗുഫിൻ ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദർ പിആർഒ ആതിര ദിൽജിത്ത്.