കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗവും ഓണാഘോഷവും നടത്തി.ആലപ്പുഴ ജില്ലയാണ് ഇത്തവണത്തെ ഓണാഘോlഷം ഹോസ്റ്റ് ചെയ്തത്, ആലപ്പുഴ ഉദയ ബ്ലാക്ക് വാട്ടർ റിസോർട്ടിൽ ആണ് ഓണാഘോഷം സംഘടിപ്പിച്ചത് .
രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ യോഗാധ്യക്ഷൻ ജി. ജയപാൽ ഹോട്ടൽ മേഖല അഭിമുകരിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘടാനം ആലപ്പുഴ എം.എൽ. എ. ചിത്തഞ്ജൻ നിർവഹിച്ചു.
കേരളത്തിലെ മുഴുവൻ മെമ്പർമാരായ ഹോട്ടലുകളിൽ മയക്കുമരുന്ന്നെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായ പോസ്റ്റർ പതിപ്പിക്കണം എന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പോസ്റ്റർ പ്രകാശനം അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം നടത്തി.
വ്യാപാര വ്യവസായി ഏകോപന സമിതി രാജു അപ്സര കെഎച്ച്ആർഐ സംസ്ഥാന പ്രസിഡന്റ് ജി ജയപാലിനെ ഷാൾ അണിയിച്ച് ആദരിച്ചു.
ഓണാഘോഷത്തോടൊപ്പം തന്നെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമാകാൻ കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെമിനാർസംഘടിപ്പിച്ചു.