Thursday, 29 February 2024

ഫിലിം ചേംബർ യോഗം ബഹിഷ്കരിച്ച് നിർമാതാക്കളും വിതരണക്കാരും

SHARE

കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നേതൃത്വത്തിനെതിരേ വിമർശിച്ച് വീണ്ടും നിർമാതാക്കളും വിതരണക്കാരും.

 ഇപ്പോഴത്തെ നേതൃത്വവുമായി ഇനിയൊരു ചർച്ച ഉണ്ടാകില്ലെന്ന് ആവർത്തിച്ച ഇരുകൂട്ടരുടെയും സംഘടനകൾ ബുധനാഴ്ച നടന്ന ഫിലിം ചേംബർ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ചു.

ഫിലിം ചേംബർ പ്രസിഡന്റ് കെ. വിജയകുമാർ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരേ കടുത്ത വിമർശനമാണ് ഫിലിംചേംബർ യോഗത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും ഭാരവാഹികൾ ഉയർത്തിയത്.

 വിജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത് നടന്നത്. ഈ സംഘടനകൾക്കും ഫിയോക്കിനുമിടയിലുള്ള തർക്കങ്ങളായിരുന്നു പ്രധാന അജൻഡ.

 തങ്ങളുടെ നിലപാട് വിശദീകരിച്ചതിന് ശേഷം നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user