Tuesday, 2 April 2024

ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 12പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

SHARE

ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 12പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഈ പ്രദേശത്ത് തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ്  തെരുവുനായ ആക്രമണം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
ആലുവ നഗരസഭയിലെ കണ്ടിന്‍ജന്‍സി ജീവനക്കാരന്‍ ബേബിയുടെ കവിളിലാണ് തെരുവുനായ കടിച്ചത്. പരുക്കേറ്റവരില്‍ പത്തുപേരെ ആലുവ ജില്ലാ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലുമായാണ് പ്രവേശിപ്പിച്ചത്. തെരുവുനായ്ക്കളിൽ പേവിഷബാധ സംശയിക്കുന്നതിനാല്‍ ഇവയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ നഗരസഭാധ്യക്ഷന്‍ സന്ദര്‍ശിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.