മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണം ഒരു കോടിയോളം പാകിസ്ഥാനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലോകബാങ്ക് പുറത്തിറക്കിയ “ദ്വിവാർഷിക പാകിസ്ഥാൻ ഡെവലപ്മെന്റ് ഔട്ട്ലുക്ക് റിപ്പോർട്ട്” പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്. നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികൾ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ സയ്യിദ് മുർതാസ മുസാഫരി പറഞ്ഞു. 98 ദശലക്ഷം പേർ ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.
പാകിസ്ഥാന്റെ ബജറ്റിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചേക്കില്ലെന്നും അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും രാജ്യത്ത് കമ്മി ബജറ്റാവും നിലനിൽക്കുകയെന്നും ലോകബാങ്ക് സൂചിപ്പിച്ചു. രാജ്യത്ത് മിച്ച ബജറ്റിന്റെ ആവശ്യകത അന്താരാഷ്ട്ര നാണയ നിധി നിർബന്ധമാക്കിയ ഘട്ടത്തിലാണിത്. ദാരിദ്ര്യ നിരക്ക് 40 ശതമാനമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച 1.8 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ദരിദ്രരായ ആളുകൾക്ക് കാർഷിക മേഖലയിൽ നിന്നും അപ്രതീക്ഷിത നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ഉയർന്ന പണപ്പെരുപ്പവും നിർമ്മാണ, വ്യാപാര മേഖലകളിലെ കുറഞ്ഞ വേതനവും വളർച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.