പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. പുലിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അല്പസമയത്തിനകം വെറ്റിനറി സര്‍ജനും ആര് ആര് ടി സംഘവും സ്ഥലത്തെത്തുന്നതായിരിക്കും. മാവിൻതോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് ഇന്ന് രാവിലെയാണ്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. കമ്പി കുടുങ്ങിയിട്ടുള്ളത് പുലിയുടെ വയറ്റിലും കാലിലുമാണ്. മയക്കുവെടിവച്ച ശേഷം പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ധോണി ഫോറസ്റ്റ് ക്യാമ്പിലേക്കോ മണ്ണൂത്തി വെറ്റിനറി കോളജിലേക്കോ മാറ്റുകയും ചെയ്യും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക