Saturday, 6 July 2024

ഈറ്റ് റൈറ്റ് ചലഞ്ച് ഫേസ് III യിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിന് KHRA മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി.

SHARE

കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ഈറ്റ് റൈറ്റ് ചലഞ്ച് ഫേസ് III യിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിന് കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി. ജില്ലാ കളക്ടർ ശ്രീ. വി ആർ വിനോദ് IAS ഉദ്ഘാടനം നിർവ്വഹിച്ചു. KHRA 
ജില്ലാ പ്രസിഡന്റ്‌ സി. എച്. സമദ് അധ്യക്ഷത വഹിച്ചു, ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ സുജിത് പെരേര, ഡെപ്യൂട്ടി ഡിഎംഒ സുബിൻ,  നോഡൽ ഓഫീസർ അബ്ദുൽ റഷീദ്, fssai ഏറനാട് സർക്കിൾ ഓഫീസർ മുസ്തഫ, KHRA സംസ്ഥാന സെക്രട്ടറി ഷിനോജ് റഹ്മാൻ, KHRA സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി അബ്ദുറഹിമാൻ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം മൊയ്‌ദീൻ കുട്ടി ഹാജി, എ ഷൌക്കത്തലി, സ്‌കറിയ നിലമ്പൂർ, കെ ടി രഘു, സജീർ അരീക്കോട്, ഹബീബ് റഹ്മാൻ, ബിജു കൊക്യോറോ, നൗഷാദ് കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു. രാജീവ്‌ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user