എന്തൊരു തള്ളാരുന്നു!
സര്‍ക്കാര്‍ വേണ്ട, എല്ലാം പ്രൈവറ്റ് ആക്കിയാല്‍ നാട് വികസിച്ച് വികസിച്ച് സ്വര്‍ഗമാകും.. മുഴുവൻ ജനങ്ങൾക്കും തൊഴിൽ കിട്ടും... ജനങ്ങളുടെ വരുമാനം കുത്തനെ കൂടും.. ബ്ലാ ബ്ലാ ബ്ലാ....
രാജ്യത്തെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച്, നല്ല നിലയ്ക്ക് പോയ മുഴുവൻ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിൽ കൊടുത്തു. വാങ്ങാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഉള്‍പ്പെടെ വായ്പ കൊടുത്ത് വാങ്ങിപ്പിച്ചു. എന്നിട്ട് ആ കടം എഴുതിത്തള്ളി.
അങ്ങനെ വികസിച്ചു... നാടല്ല, കോര്‍പ്പറേറ്റുകള്‍...
തൊഴിൽ ലഭിച്ച് വരുമാനം കൂടി... ജനങ്ങളുടെ അല്ല, അംബാദാനിമാരുടെ...
ഇലക്ടറല്‍ ബോണ്ട് വഴി കൃത്യമായ വിഹിതം വാങ്ങുകയും ചെയ്തു.
ഫലമോ? രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 30-40 വര്‍ഷം മുമ്പത്തെ അവസ്ഥയിലെത്തി. സ്ഥിര ജോലി എന്നത് മിത്ത് ആയി. വിഹിതം കിട്ടിയവര്‍ 5,000 കോടി മുടക്കി മക്കളുടെ കല്യാണം നടത്തി. പണി പോയവര്‍ മക്കളുടെ കല്യാണം നടത്താനാവാതെ കയറെടുത്തു.
ഇതിപ്പോ 42,000 പേരുടെ പണിയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. 42,000 കുടുംബങ്ങള്‍....
ജീവനക്കാരോ തൊഴിലാളികളോ സമരം ചെയ്ത് സ്ഥാപനം പൂട്ടിച്ചതല്ല(അങ്ങനെയാണല്ലോ മീഡിയ നമ്മളെ പഠിപ്പിക്കുന്നത് )