തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്.
ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ രാജന്‍ ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പ എഴുതിത്തള്ളന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം ഇല്ലെന്ന് ഇരിക്കുകയാണ് വായ്പകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടത്.
ദുരന്തബാധിതരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം യ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എന്നായിരുന്നു നടപടിയെ കെ രാജന്‍ വിശേഷിപ്പിച്ചത്. ദുരന്തവും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന് പ്രത്യേക സഹായം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒരു സഹായവും വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. മാത്രമല്ല കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും റവന്യു മന്ത്രി കുറ്റപ്പെടുത്തി.
കെ എച്ച് ആർ എ സമയബന്ധിതമായി നൽകിയ സഹായങ്ങളെ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അഭിനന്ദിക്കുകയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന സെക്രട്ടറിയും കമ്മ്യൂണിറ്റി കിച്ചൻ ഇൻ ചാർജ് ആയ അനീഷ് ബി നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുഗുണൻ,വയനാട് ജില്ലാ പ്രസിഡന്റ് അസ്ലം ബാവ , ജില്ലാ സെക്രട്ടറി സുബൈർ, റഷീദ് ബാംബൂ,മറ്റ് ടീം അംഗങ്ങൾക്കും മെമെന്റോയും പ്രശസ്തിപത്രവും നൽകി ആദരിച്ചിരുന്നു.
കേരളം കണ്ടതിലേക്കും വെച്ച് വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്ത ഭൂമിയിൽ KHRA യുടെ പ്രവർത്തനങ്ങൾ വലിയ മാതൃക സൃഷ്ടിച്ചു എന്ന് കേന്ദ്ര-സംസ്ഥാന സേനകൾ പ്രശംസിച്ചിരുന്നു . വയനാട്ടിലെ ദുരന്തഭൂമിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുമായി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ശക്തമായ പ്രയത്നമാണ് കാഴ്ചവച്ചത്.
ദുരന്തമുഖത്ത് KHRA എന്ന സംഘടനയിലെ മെമ്പർമാർ ( ഉടമകൾ) തന്നെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുകയായിരുന്നു എന്നത് വളരെ ശ്രദ്ധേയം തന്നെ.സംസ്ഥാന കമ്മിറ്റിയുടെ ആ തീരുമാനം മെമ്പർമാർ ഒറ്റക്കെട്ടായി സേവന സന്നിഹിതരാവുകയും വിവിധ ജില്ലകളിൽ നിന്ന് ഹോട്ടൽ ഉടമകൾ ടേം വെച്ച് കിച്ചനിൽ വന്ന് കിച്ചന്റെ ചുമതല ഏറ്റെടുത്ത് വയനാട് ജില്ലയ്ക്കും, കോഴിക്കോട് ജില്ലയ്ക്കും വേണ്ട സഹായം ചെയ്യുകയായിമായിരുന്നു.
KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എല്ലാ ജില്ലകളും ഒറ്റക്കെട്ടായി ദുരന്തബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഭക്ഷണം നൽകുന്നതിന് സാധിച്ചിരുന്നു. അസോസിയേഷൻ അംഗങ്ങൾ പ്രതിദിനം ശരാശരി 3000 മുതൽ 6000 വരെ ഭക്ഷണ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.