Thursday 5 September 2024

കൊടും വരൾച്ചയും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ നമീബിയ

SHARE

നമീബിയയ്ക്ക് ഇനി ഏകമാർഗം 700ൽ പരം വന്യമൃഗങ്ങളെ കൊന്നു ഭക്ഷണമാക്കൽ



ഏറ്റവും കനത്ത വരൾച്ചയാണ് നമീബിയ ഇപ്പോൾ ഏറ്റുകൊണ്ടിരിക്കുന്നത്. നിലവിൽ രാജ്യത്തെ ഭക്ഷ്യ ശേഖരത്തിൻ്റെ 84 ശതമാനവും ഉപയോഗിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. കൊടും പട്ടിണിയിലായ ജനങ്ങൾക്ക് ജീവൻ നിലനിർത്താൻ വന്യ മൃഗങ്ങളെ കൊന്നുതിന്നാൻ ഒരുങ്ങുകയാണ്. 83 ആനകൾ, ആഫ്രിക്കയില്‍ കാണപ്പെടുന്ന 30 ഹിപ്പോകള്‍, 60 കാട്ടുപോത്തുകൾ മാന്‍ വർഗമായ 50 ഇംപാലകള്‍, 100 ബ്ലൂ വൈൽഡ്ബീസ്റ്റുകൾ, 300 സീബ്രകള്‍, ഇലാൻഡുകള്‍ എന്നിവയെ ഭക്ഷണത്തിനായി  സർക്കാർ അനുമതി നൽകി.



 25 ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയോളം മനുഷ്യർ ജൂലൈ മുതൽ സെപ്റ്റംബർ വരെ വളരെയേറെ പട്ടിണി അനുഭവിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
ഭക്ഷണത്തിനായി മാത്രമല്ല വന്യമൃഗങ്ങളെ കൊന്ന് ഭക്ഷിക്കാൻ  പറയുന്നതെന്നും വന്യമൃഗങ്ങളുടെ എണ്ണം കുറച്ച് ജലസ്രോതസ്സുകളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും സമ്മര്‍ദം കുറയ്ക്കാൻ കൂടിയാണെന്നുമാണ്  അധികൃതർ വ്യക്തമാക്കിയത്. വരൾച്ച രൂക്ഷമായ ഈ സാഹചര്യത്തിൽ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് വരുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ കൂടിയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. ലോകത്ത്  ആനകൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ നമീബിയയും ഉൾപ്പെടുന്നു.കാലാവസ്ഥാ വ്യതിയാനമൂലമുണ്ടാവുന്ന കടുത്ത വരൾച്ചയിൽ കൃഷികൾ നശിച്ചതും കന്നുകാലികൾ ചത്തൊടുങ്ങിയതുമെല്ലാമാണ്  പട്ടിണി വ്യാപിക്കാൻ കാരണം.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user