Monday 7 October 2024

ആവശ്യസാധനങ്ങളുടെ വിലവർധനവിൽ പിടിച്ചുനിൽക്കാനാവാതെ ഹോട്ടലുടമകൾ.ഇപ്പോൾ തക്കാളിക്കും വൻ വിലവർധനവ്.....

SHARE

ഹോട്ടല്‍ മേഖല മുന്നോട്ട്‌ കൊണ്ടുപോകാനാവാത്ത അവസ്ഥ
യിലാണെന്ന്‌ കേരള ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ്  അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സുഗുണന്‍ പറഞ്ഞു.വിപണിയില്‍ പൊതുവേ മാന്ദ്യമാണ്‌. അതിനിടെ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചാല്‍ ആളുകള്‍ വാങ്ങാനെത്തില്ല. വ്യാപാരംകൂറയും. കൂട്ടാതെ നിവൃത്തിയുമില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം. അതില്ലാത്തതു കൊണ്ടാണ്‌  അനിയന്ത്രിതമായ വിലക്കയറ്റം അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്നു. ചില്ലറ മാര്‍ക്കറ്റില്‍ 65 രൂപയോളമെത്തി. മൊത്തമാര്‍ക്കറ്റിൽ 55ഉം. 10 ദിവസം കൊണ്ട്‌ 25 രൂപയാണ്‌ കൂടിയത്‌.തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്‌ സംസ്ഥാനത്തേക്ക്‌ തക്കാളി എത്തുന്നത്‌. മലബാറില്‍ നാടന്‍ തക്കാളിക്കാണ്‌ ഡിമാന്റ്‌ കൂടുതല്‍.ബോള്‍ തക്കാളിക്കും വില കൂടുത ലാണ്‌. വില കൂടിയതോടെ തക്കാളി വില്‍പനയും കൂറഞ്ഞിട്ടുണ്ടെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ്  തക്കാളി വില 200 രൂപ യോളുമെത്തിയ്യിരുന്നു  പിന്നീട് വില കുറഞ്ഞു  കിലോയ്ക്ക് 10 മുതല്‍ 20 രൂപ എത്തുകയായിരുന്നു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user