Monday, 17 February 2025

:ഹോട്ടലുടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കും : കേന്ദ്ര മന്ത്രി സുരേഷ് ഗോപി

SHARE

തൃശൂർ : ഭക്ഷ്യസുരക്ഷ–മാലിന്യ സംസ്കരണ നിയമങ്ങളുടെ പേരിൽ ഹോട്ടലുടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഇതു സംബന്ധിച്ചു കേന്ദ്ര–സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം നൽകുന്നതു ജനങ്ങൾക്കു സേവനം നൽകാനാണെന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ നടുവൊടിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ 60 മത്സം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ തിരിതെളിച്ച്  കേന്ദ്രമന്ത്രി സുരേഷ് ഗോപി 


കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ അധ്യക്ഷത വഹിച്ചു.  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പുരസ്കാരങ്ങളുടെ വിതരണവും മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.  


 ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എക്സലൻസി അവാർഡ് സമർപ്പണവും നിർവഹിക്കുന്നു 

കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ നേതാവ് ജി.ഗോപിനാഥ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ ഗീതിക വർമ, ജനറൽ മാനേജർ ശ്യാം സ്വരൂപ്, കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ മുഹമ്മദ് ഷെരീഫ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, ബിജെപി തൃശൂർ സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. മാധ്യമ സെമിനാർ, കുടുംബസംഗമം, മെഗാ ഷോ എന്നിവയോടെ സംസ്ഥാന സമ്മേളനം സമാപിച്ചു. 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user