വടക്കാഞ്ചേരി: ഉത്രാളിക്കാവിൽ വഴിയോര കച്ചവടത്തിനെത്തിയ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തേനി സ്വദേശി ഖാദർ ഇസ്മയിൽ(50)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രാളിക്കാവ് പൂരപ്പറമ്പിൽ കടല കച്ചവടത്തിന് വന്നതായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന ഇയാൾ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.