Saturday, 26 April 2025

ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി

SHARE



കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലെ കിടപ്പുമുറിയിലെ തട്ടിൻപുറത്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ മേൽപ്പറമ്പ്, ഉദുമ, മംഗളൂരു എന്നിവിടങ്ങളിലെ ഫാമിലി റസ്റ്റോറന്‍റ് പാർട്ണർമാരായ സമീര്‍, മുനീര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനില വീടിന്‍റെ മുകളിലത്തെ കിടപ്പ് മുറിയിൽ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് തട്ടിൻപുറത്ത് കയറി ചാക്ക് പുറത്തെടുതത്ത് പരിശോധിക്കുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user