Wednesday, 23 April 2025

കഞ്ചാവ് ലഹരിയിൽ ​ഗുണ്ടായിസം, കോഴിക്കടയിൽ കയറി അതിക്രമം

SHARE



തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനു​ഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാണിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു. കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. അന്നലെ ഉച്ചയ്ക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user