Tuesday, 22 April 2025

ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ വിമാനത്തിന്‍റെ എഞ്ചിനിൽ തീ പടര്‍ന്നു

SHARE



284 യാത്രക്കാരുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഫ്ലോറിഡയിലെ ഓർലാന്‍റോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഓർലാന്‍റോയില്‍ നിന്നും അറ്റ്ലാന്‍റയിലേക്ക് പോവാന്‍ തയ്യാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 1213 -ന്‍റെ എഞ്ചിനിലാണ് തീ പടര്‍ന്നത്.  വിമാനത്തിന്‍റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍ നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user