Showing posts with label International. Show all posts
Showing posts with label International. Show all posts

Saturday, 31 January 2026

സ്പെയിൻ 5 ലക്ഷം കുടിയേറ്റക്കാർക്ക് അംഗീകാരം നൽകും; എംബസിയുടെ മുന്നിൽ പാക്കിസ്ഥാനികളുടെ നീണ്ട നിര

സ്പെയിൻ 5 ലക്ഷം കുടിയേറ്റക്കാർക്ക് അംഗീകാരം നൽകും; എംബസിയുടെ മുന്നിൽ പാക്കിസ്ഥാനികളുടെ നീണ്ട നിര

യുഎസിലും യൂറോപ്പിലും കുടിയേറ്റ വിരുദ്ധ നയങ്ങൾ കടുപ്പിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ കുടിയേറ്റക്കാർക്ക് ആശ്വാസമായി സ്‌പെയിൻ. അനുമതി ഇല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്ക് നിയമാനുസൃത അംഗീകാരം നൽകാനുള്ള പദ്ധതി സ്‌പെയിൻ സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പദ്ധതിയുടെ ആശ്വാസം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്ക്.

സ്‌പെയിനിലെ അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതമാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി സാമൂഹിക സുരക്ഷ, കുടിയേറ്റ വകുപ്പ് മന്ത്രി എൽമ സൈസ് കഴിഞ്ഞ ദിവസം അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ഏത് മേഖലയിലും ജോലി ചെയ്യാൻ കഴിയുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ മറ്റ് മേഖലകളിൽ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിനിടയിലാണ് സ്‌പെയിനിലെ ഇടത് സർക്കാർ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന നയം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

2025 ഡിസംബർ 31ന് മുമ്പ് സ്‌പെയിനിൽ എത്തി അന്താരാഷ്ട്ര സംരക്ഷണത്തിന് അപേക്ഷിച്ചവരും കുറഞ്ഞത് അഞ്ച് മാസമായി രാജ്യത്ത് താമസിക്കുന്നതായി തെളിയിക്കുന്നവർക്കുമാണ് പദ്ധതിയിൽ അർഹത നേടാനാകുക. രാജ്യത്ത് നിലവിലുള്ള അപേക്ഷകരുടെ കുട്ടികൾക്കും നിയമാനുസൃത പരിഗണന ലഭിക്കുമെന്നും കുടിയേറ്റകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീനികളെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക.

ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രയേൽ സമ്മതിച്ചതായി ജറുസലേമിലെ യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഗസയിലേക്കുള്ള സഹായത്തിനായുള്ള സുപ്രധാന പ്രവേശന കേന്ദ്രമായ ക്രോസിംഗ് വീണ്ടും തുറക്കാൻ യുഎസ് പ്രതിനിധികൾ ഇസ്രയേൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്.

ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രക്കായി മാത്രമായിരിക്കും തുറക്കുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി തിരികെ നൽകുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്നും നൂറ് ശതമാനം പരിശ്രമമുണ്ടാകണം എന്ന ഉപാധിയോടെയാണ് ഈ നീക്കമെന്നും ഓഫീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹന കയറ്റുമതി കുതിക്കുന്നു; സർവേയിലെ നിർണ്ണായക കണ്ടെത്തൽ

വാഹന കയറ്റുമതി കുതിക്കുന്നു; സർവേയിലെ നിർണ്ണായക കണ്ടെത്തൽ

ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ 2026 ലെ സാമ്പത്തിക സർവേ അവതരിപ്പിച്ചു. സാമ്പത്തിക സർവേ പ്രകാരം, ഇന്ത്യൻ നിർമ്മിത വാഹനങ്ങൾക്കുള്ള ആഗോള ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഓട്ടോമൊബൈൽ കയറ്റുമതിയെ നേരിട്ട് സ്വാധീനിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഓട്ടോമൊബൈൽ ഉൽപ്പാദനം ഏകദേശം 33 ശതമാനം വർദ്ധിച്ചതായി സർവേ പറയുന്നു. പകർച്ചവ്യാധിയെത്തുടർന്ന് ശക്തിപ്പെടുന്ന ആവശ്യം ഉൽപ്പാദനത്തിനും വിൽപ്പനയ്ക്കും പുതിയ ഉത്തേജനം നൽകി.

2026 ലെ സാമ്പത്തിക സർവേ പ്രകാരം, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ഇന്ത്യൻ വാഹന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിലും 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലും വാഹന കയറ്റുമതിയിൽ ഇരട്ട അക്ക വളർച്ച ഉണ്ടാകുമെന്ന് സർവേ പ്രവചിക്കുന്നു.

സാമ്പത്തിക സർവേ പ്രകാരം, വിദേശ വിപണികളിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പ്രകടനം വളരെ പോസിറ്റീവാണ്, ഇത് 'ഇന്ത്യയിൽ നിർമ്മിച്ച' വാഹനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (SIAM) ഡാറ്റ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന കയറ്റുമതി വർഷം തോറും 19 ശതമാനത്തിലധികം വളർന്ന് 2025 സാമ്പത്തിക വർഷത്തിൽ 5.36 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 4.5 ദശലക്ഷം യൂണിറ്റായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡുകളിൽ ശബ്ദ മലിനീകരണം കുറയുന്നു: കർശന നടപടികളുടെ ഫലമെന്ന് കുവൈത്ത്

റോഡുകളിൽ ശബ്ദ മലിനീകരണം കുറയുന്നു: കർശന നടപടികളുടെ ഫലമെന്ന് കുവൈത്ത്

നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കിയതോടെ കുവൈത്തിലെ റോഡുകളില്‍ ശബ്ദ മലിനീകരണം വലിയ തോതില്‍ കുറഞ്ഞതായി കണ്ടെത്തല്‍. പൊതു നിരത്തുകളില്‍ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമായി തുടരാനാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.

ജനവാസ മേഖലകളിലെ റോഡുകളില്‍ ഉള്‍പ്പെടെ വലിയ ശല്യമായിരുന്ന വാഹനങ്ങളുടെ അമിത ശബ്ദത്തിന് വലിയ ശമനമുണ്ടായി എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കിയ കര്‍ശനമായ പരിശോധനകളാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ മാറ്റത്തിന് കാരണം.

അമിത ശബ്ദമുണ്ടാക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിയമ ലംഘനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിതായി അധികൃതര്‍ അറിയിച്ചു. ഒരു ദിവസം വെറും 19 കേസുകള്‍ മാത്രമാണ് അമിത ശബ്ദത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നൂറ് കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് ഈ മാറ്റം.

ട്രാഫിക് ക്യാമ്പയിനുകള്‍ ഫലം കാണുന്നു എന്നതിന്റെ തെളിവാണ് നിയമ ലംഘനങ്ങളുടെ എണ്ണത്തിലെ കുറവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രൂപമാറ്റം വരുത്തിയതും അമിത ശക്തമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമായി തുടരാനാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം. ഇത്തരം വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്യൂട്ട്‌ കേസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് 10 വര്‍ഷം തടവ്

സ്യൂട്ട്‌ കേസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് 10 വര്‍ഷം തടവ്

സ്യൂട്ട്‌ കേസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ശിക്ഷാ വിധി പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിദേശത്ത് നിന്നെത്തിയ പ്രവാസിയായ പൗരന്‍ മയക്കുമരുന്നുമായി പിടിയിലാത്.

പ്രതിയുടെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ദുബായ് പൊലീസ് പ്രോസിക്യൂഷന് കൈമാറി. 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രവാസിയായ പ്രതിക്ക് ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും അടക്കണം. താന്‍ നിരപരാധിയാണെന്നും മയക്കുമരുന്ന് സ്യൂട്ട്‌കേസില്‍ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നുമായിരുന്നു പ്രതി കോടതിയില്‍ വാദിച്ചത്.