Monday, 12 May 2025

15കാരിയെ തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റ കേസ്; പ്രതിയെ പോലീസ് പിടികൂടി

SHARE



കോഴിക്കോട്: മനുഷ്യക്കടത്തു കേസിൽ പോലീസ് ക്സ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ 5 മാസത്തിനു ശേഷം നല്ലളം പോലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ഭവാനി പൂരിൽ നിന്നാണ് നല്ലളം പോലിസ് കണ്ടെത്തിയത്. 2023 ഒക്ടോബറിൽ ആണ് നസീദുൽ ശൈഖ് പ്രണയം നടിച്ചു 15 കാരിയെ തട്ടികൊണ്ടുപോയത്. കോഴിക്കോടായിരുന്നു സംഭവം നടക്കുമ്പോൾ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. അതിനടുത്തു താമസിച്ചിരുന്ന പ്രതി പ്രണയം നടിച്ചാണ് പെൺകുട്ടിയെ പ്രലോഭപ്പിച്ചു കൊണ്ടുപോയത്.  ശേഷം ഹരിയാന സ്വദേശിയായ ഒരാൾക്ക് 25000 രൂപയ്ക്ക് കൈമാറി. പെൺകുട്ടിയുടെ രക്ഷിതക്കാൾ നൽകിയ മിസ്സിംഗ്‌ കേസ് അന്വേഷിച്ച പോലീസ് ഹരിയാനയിലെ ബുന എന്നാ സ്ഥലത്തു വച്ചു പെൺകുട്ടിയെ കണ്ടെത്തി. പിന്നാലെയാണ് നാസിദുൽ ശൈഖിനെ പോലീസ് കണ്ടെത്തിയത്. പിടികൂടി കൊണ്ടു വരുന്നതിനിടെ ബീഹാറിൽ വച്ചു ഇയാൾ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിൽ ആയത്. പെൺകുട്ടിയെ വാങ്ങി വിവാഹം കഴിച്ചയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയും നസീദുൽ ശൈഖിന്റെ അച്ഛനുമായ രണ്ടാം പ്രതി ഒളിവിൽ ആണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user