തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.
3,70,642 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂളുകളിൽ 73.23 % ജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് - 75.91%, സ്പെഷ്യൽ സ്കൂൾ - 86.40 എന്നിങ്ങനെയാണ് വിജയശതമാന കണക്ക്.
വൊക്കേഷണൽ ഹയർസെക്കൻഡറിയില്‍2 6,178 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 70.06 % വിജയമാണ് ഇത്തവണയുള്ളത്. മുൻവർഷം 71.42% ആയിരുന്നു വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലെ വിജയശതമാനം. വൊക്കേഷണൽ വിഭാഗത്തിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. വിജയശതമാനം കൂടുതൽ വയനാടും കുറവ് കാസർകോട് ജില്ലയിലുമാണ്. 193 പേർ ഫുൾ A+ നേടിയിട്ടുണ്ട്.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക