Thursday, 8 May 2025

തെലങ്കാനയിൽ കുഴിബോംബ് പൊട്ടി മരിച്ചത് മൂന്ന് നക്സൽ വിരുദ്ധ സേന ഉദ്യോഗസ്ഥർ

SHARE


തെലങ്കാന: തെലങ്കാനയിൽ

മൂന്ന് നക്സൽ വിരുദ്ധ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാനയുടെ നക്സൽ വിരുദ്ധ സേനയായ ഗ്രേ ഹൗണ്ട്സിലെ മൂന്ന് ജൂനിയർ കമാന്റോ ഉദ്യോ​ഗസ്ഥരാണ് കൊല്ലപ്പെട്ടത്. മുളുഗു ജില്ലയിലെ പേരൂർ വനമേഖയിൽ വീരഭദ്രാവരം എന്ന സ്ഥലത്ത് ഇന്ന് രാവിലെ ആണ് സ്ഫോടനം നടന്നത്.  എല്ലാ ദിവസവും നടത്തിവരാറുള്ള പരിശോധനയ്ക്കിടെ കുഴിബോംബ് പൊട്ടിയാണ് ഇവർ മരിച്ചത് എന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ​ഗ്രേ ഹൗണ്ട്സ് സേന ആരോപിക്കുന്നത്. ഗ്രേ ഹൗണ്ട്സ് സേന രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു ആക്രമണം നടക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user