Showing posts with label National. Show all posts
Showing posts with label National. Show all posts

Sunday, 2 November 2025

പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്ത് ചത്തു, 21 കോടിയുടെ പോത്തിനെ ഇൻഷുറൻസിനായി കൊന്നതെന്ന് ആരോപണം

പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്ത് ചത്തു, 21 കോടിയുടെ പോത്തിനെ ഇൻഷുറൻസിനായി കൊന്നതെന്ന് ആരോപണം

പുഷ്കർ: രാജസ്ഥാനിലെ നടക്കുന്ന പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്തിന് ദാരുണാന്ത്യം. വെള്ളിയാഴ്ച പെട്ടന്ന് ആരോഗ്യ നില മോശമായതോടെയാണ് 21 കോടിയിലേറെ വില വരുന്ന പോത്ത് ചത്തത്. വലിയ വിലയുള്ള പോത്തായിരുന്നതിനാൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് പോത്തിനെ പുഷ്കർ മേളയിലെത്തിച്ചത്. പോത്തിന്റെ ആരോഗ്യ നില മോശമായെന്ന് അറിഞ്ഞ് വെറ്റിനറി വിദഗ്ധർ അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അമിതഭാരമുള്ള പോത്തിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വരികയായിരുന്നു. പോത്തിന്റെ ആരോഗ്യം പെട്ടന്ന് മോശമായെന്നാണ് അധികൃതർ വിശദമാക്കുന്നത്. നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കം ആണ് ഉയരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6- ാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു, സ്കൂൾ അധികൃതരുടെ പീഡനം കാരണമെന്ന് മാതാപിതാക്കൾ

6- ാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു, സ്കൂൾ അധികൃതരുടെ പീഡനം കാരണമെന്ന് മാതാപിതാക്കൾ

 ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂർ നീർജ മോദി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 10 വയസുകാരിയായ അമൈറയാണ് മരിച്ചത്. ഏകദേശം 47 അടി ഉയരത്തിൽ നിന്നാണ് കുട്ടി ചാടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി റെയിലിംഗ് കയറി ചാടുന്നതായി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

അമൈറയെ അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അതേ സമയം, അന്വേഷണത്തിനായി പൊലീസ് സ്കൂളിൽ എത്തിയെങ്കിലും പെൺകുട്ടി വീണ സ്ഥലത്ത് രക്തക്കറയൊന്നും ഉണ്ടായിരുന്നില്ല. ഇത് സ്കൂൾ അധികൃതർ വൃത്തിയാക്കിയ നിലയിലാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. അധ്യാപകരുടെയും സ്റ്റാഫിന്റെയും പങ്ക് അന്വേഷിക്കണമെന്നും, സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. ബാങ്കിൽ ജോലി ചെയ്യുകയാണ് അമൈറയുടെ അമ്മ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സംഭവത്തിന് ആറു മണിക്കൂറുകൾക്കുശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എഫ്ഐആർ ഫയൽ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു, പ്രത്യേക അന്വേഷണം ഇന്ന് മുതൽ

ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു, പ്രത്യേക അന്വേഷണം ഇന്ന് മുതൽ

വിശാഖപട്ടണം: ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.

കാസിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങാതെ ക്ഷേത്രം നിർമ്മിച്ചെന്നും പൊലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചത് എന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 1 November 2025

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി

ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനെത്താറുണ്ട്.

ക്ഷേത്ര ദര്‍ശനത്തിനായി ഇന്ന് വളരെ നീണ്ടായ ക്യൂവാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ക്യൂ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഒരു റെയിലിംഗ് മറിഞ്ഞതോടെ ആളുകള്‍ ആ വശത്തേക്ക് തിക്കിതിരക്കുകയും ചിലര്‍ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് കൂടുതല്‍ പേര്‍ വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും ; ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യം

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും ; ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു.

പുതിയ ഓഫർ ലഭിക്കുന്നതിലൂടെ ഗൂഗിളിന്റെ നിരവധി എ ഐ സേവനങ്ങൾ ഉപയോഗിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും മികച്ച Gemini 2.5 Pro ,പഠനത്തിനും ഗവേഷണത്തിനുമായി Notebook LM സേവനം ,2ടിബി ക്ലൗഡ് സ്‌റ്റോറേജ്, തുടങ്ങിയ അനുകൂല്യങ്ങളാകും ഉപയോക്താക്കൾക്ക് ലഭിക്കുക. യുവാക്കളിലേക്ക് സേവനങ്ങൾ കൂടുതൽ എത്തിക്കാനും അവർക്ക് പ്രയോജനമാകുന്ന തരത്തിൽ മാറ്റുന്നതിനുമായി 18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം നൽകുക. ശേഷം എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും.

ഗൂഗിൾ ഡോക്സ് , ജിമെയിൽ, നോട്ട്സ്, തുടങ്ങിയ ഗൂഗിളിന്റെ ആപ്പുകൾ ഉപയോഗിക്കുന്നതിനായും ഈ എ.ഐ യുടെ സേവനം പ്രയോജനപ്പെടുത്താം. മൈ ജിയോ ആപ്പിലൂടെ ഉപയോക്താക്കൾക്ക് സേവനം ആക്ടിവേറ്റ് ചെയ്യാം.

ഗൂഗിളുമായി കൈകോർത്ത് ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ മെച്ചപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഗൂഗിളിന്റെ അത്യാധുനിക എഐ ഉപകരണങ്ങൾ ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യയിലെ ഡവലപ്പർ സമൂഹത്തിന് ലഭ്യമാക്കാനും ,റിലയൻസുമായുള്ള ഈ കൂട്ടുകെട്ട് ഇന്ത്യയിലുടനീളം എഐ ലഭ്യത വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും കൂട്ടിച്ചേർത്തു. 