റിയാദ്: സൗദി അറേബ്യയിലെ തബുക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരി കോട്ടയം തൃക്കൊടിത്താനം സ്വദേശി റജീന ശരീഫ് (57) മരിച്ചു. കുളിമുറിയില്‍ കാല്‍ തെറ്റി വീണതിനെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ് തബുക്ക് കിംഗ് ഖാലിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ, തുടര്‍ചികിത്സക്കായി എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. പരേതയുടെ ജനാസ ജന്നത്തുല്‍ ബഖീയയില്‍ ഖബറടക്കും. മരണാനന്തര കര്‍മ്മങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും മദീന കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് രംഗത്തുണ്ട്. 20 വര്‍ഷമായി റജീന ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് ശരീഫും അബഹായില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മകളും മദീനയില്‍ ആശുപത്രിയില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക