Monday, 16 June 2025

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ, കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്..

SHARE

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരള മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോ​ഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോ​ഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
SHARE

Author: verified_user