Showing posts with label New Delhi. Show all posts
Showing posts with label New Delhi. Show all posts

Friday, 10 July 2026

30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ  തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

10 സംസ്ഥാനങ്ങൾ, 300 ആഡംബര ഹോട്ടലുകൾ  തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

 ന്യൂഡൽഹി: ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുന്നത് പതിവാക്കിയ 69-കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ബിങ്‌സൺ ജോണിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്തെ 300-ലധികം ആഡംബര ഹോട്ടലുകളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയും, തുടർന്ന് ബിൽ അടയ്ക്കാതെ മുങ്ങുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ തട്ടിപ്പുരീതിയെന്ന് പൊലീസ് വ്യക്തമാക്കി

വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അദ്ധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വ്യാജവിലാസങ്ങളിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ച് ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചശേഷം ബില്ലടയ്‌ക്കാതെ കടന്നുകളയുന്നതായിരുന്നു പതിവ്. ചില സന്ദർഭങ്ങളിൽ ഹോട്ടലിലെ വിലപിടിപ്പുള്ള സാധനങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഛത്തീസ്‌ഗഡിലെ റായ്‌പൂരിലുള്ള ഹൈറ്റ് ഹോട്ടലിലാണ് ഏറ്റവും ഒടുവിലായി തട്ടിപ്പ് നടത്തിയത്. രണ്ട് ദിവസം താമസിച്ച ശേഷം ഏകദേശം 63,755 രൂപയുടെ ബില്ലടയ്‌ക്കാതെയാണ് ഇയാൾ കടന്നുകളഞ്ഞത്. കൂടാതെ ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാ‌പ്‌ടോപ്പും മോഷ്‌ടിച്ചുകൊണ്ടുപോയെന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകി. പിന്നാലെ ആന്റി ക്രൈെം ആന്റ് സൈബർ യൂണിറ്റും പൊലീസ് സംഘവും സംയുക്തമായി അന്വേഷണം ആരംഭിച്ചു.മൊബൈൽ ഫോൺ രേഖകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ചാണ് ഒഡീഷയിലെ ഭുവനേശ്വറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 72 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ഇയാൾ ഹോട്ടലിൽനിന്നും കൈവശപ്പെടുത്തിയ ലാപ്‌ടോപും പൊലീസ് കണ്ടെടുത്തു.

 1990 മുതൽ സമാനരീതിയിൽ താൻ ആഡംബരഹോട്ടലുകളെ കബളിപ്പിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2022ൽ തിരുവനന്തപുരത്തെ ഒരു ഫൈസ് സ്റ്റാർ ഹോട്ടലിലും ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. അന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തിരുന്നു.ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച ഇയാൾ 1980കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്‌തിട്ടുണ്ട്. വിനോദസഞ്ചാരികൾക്കൊപ്പം എത്തുന്നതിനാൽ പല ഹോട്ടലുകളിലും ഇയാൾക്ക് താമസസൗകര്യം സൗജന്യമായി ലഭിച്ചിരുന്നു. ഒരു ആഡംബര ഹോട്ടലിൽവച്ച് ജീവനക്കാരനിൽനിന്ന് അപമാനിക്കപ്പെട്ട സംഭവവമാണ് പിന്നീട് വിലകൂടിയ ഹോട്ടലുകളെ ലക്ഷ്യമിടാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.1996ലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്. തുടർന്ന് തിഹാർ ജയിലടക്കമുള്ള വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു. കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നീ ജയിലുകളിലായി ഏകദേശം 15 വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. തിഹാർ ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധനായ സീരിയൽ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ചാൾസ് ശോഭരാജിനെ മാതൃകയാക്കി വ്യാജ തിരിച്ചറിയൽ രേഖകളും തന്ത്രങ്ങളും ഒരുക്കാൻ തുടങ്ങി. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസുകളുടെ വിവരങ്ങൾ റായ്‌പൂർ പൊലീസ് ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 July 2026

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.

ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു യുവതി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയെ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 5 July 2026

കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി. ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ (48) ആണ് ഭാര്യ സരിത (43)യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പോലീസിനോട് നൽകിയ മൊഴിയിൽ, കഴിഞ്ഞ മൂന്ന് വർഷമായി താൻ സ്കീസോഫ്രീനിയയ്ക്ക് ചികിത്സയിലാണെന്ന് ദിനേശ് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ചികിത്സയിലായിരുന്നെന്ന വിവരം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിനേശിന് കഴിഞ്ഞ രണ്ട് മാസമായി തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശനിയാഴ്ച രാത്രി ഉണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ അടുക്കളയിലുണ്ടായിരുന്ന തവ ഉപയോഗിച്ച് സരിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിത സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

2005-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകൻ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇളയ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സംഭവസമയത്ത് ഇരുവരും സരിതയുടെ അമ്മയുടെ വീട്ടിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ക്രൈം ടീമും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം ദിനേശിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍

ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി; എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

ന്യൂ ഡൽഹി :  എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി.

കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാ ക്രമത്തില്‍ മാത്രം വാതകം വിതരണം ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി എല്ലാ മേഖലകളിലേക്കും പ്രകൃതി വാതകം സുഗമമായി എത്തും. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലകള്‍ക്ക് ഇത് വലിയ രീതിയില്‍ കരുത്ത് പകരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 July 2026

 സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ  ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കണം.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രധാന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും:
  • കർശനമായ പരിശോധനകൾ: നിലവിലുള്ള മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ FSSAI(ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന സമഗ്രമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾക്കും രാസവസ്തുക്കളുടെ അമിത ഉപയോഗത്തിനുമെതിരെ കർശന നടപടികൾ ഇതിലൂടെ ലക്ഷ്യമിടുന്നു. 
  • സംസ്ഥാന തലത്തിലെ കർമ്മപദ്ധതികൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ പരിശോധനകൾ ശക്തമാക്കുകയും, ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
  • ഗുണനിലവാരം ഉറപ്പാക്കൽ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം (Food Safety and Standards Act) പ്രകാരം പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നു. [1, 2]
  • ഉപഭോക്താക്കളുടെ ജാഗ്രത: ഓർഗാനിക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 'ജൈവിക് ഭാരത്' (Jaivik Bharat) പോലെയുള്ള സർക്കാർ അംഗീകൃത ലോഗോകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഭക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് FSSAI വെബ്സൈറ്റ് വഴിയോ അധികാരികൾക്കോ പരാതി നൽകാം.