Thursday, 5 June 2025

മലമുകളിൽ നിന്നു വീണ് 3 പേർക്കു പരുക്ക്...

SHARE

തെക്കേ മലമ്പുഴയിൽ മലമുകളിൽ നിന്ന് കാൽവഴുതി വീണതിനെ തുടർന്ന് മൂന്ന് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ സിനാൻ റഹ്മാൻ (26), എം. നിസാർ (34), കൂടാതെ മണ്ണാർക്കാട് സ്വദേശി എം. വിനീഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം മേയ് 30-ാം തീയതി രാത്രി എട്ട് മണിയോടെയായിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയിലും പാറക്കെട്ടുകൾക്കു മുകളിലും കയറുന്നതും നിരോധിച്ചിട്ടുണ്ട്. ഈ വിലക്ക് മറികടന്നാണ് സന്ദർശകർ മലമുകളിലേക്ക് കയറിയത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user