294 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. കൺമുന്നിലുണ്ടായിരുന്ന ദുരന്തം വഴിമാറിയെങ്കിലും നിരവധി പേരുടെ ജീവനെടുത്ത ദുരന്തം ഭൂമി ചൗഹാൻ എന്ന യുവതിയ്ക്ക് നടുക്കുന്ന ഓർമ്മയാണ് ഇന്ന്. വിമാന അപകടത്തിൽ നിന്നും ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ റോഡിലെ ബ്ലോക്കാണ് ഭൂമിക്ക് ജീവൻ തിരിച്ച് നൽകിയത്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ ഭൂമി ചൗഹാനും ഉണ്ടായിരുന്നു. എന്നാൽ, ഗതാഗതക്കുരുക്കിൽപെട്ട് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നതിനാൽ അധികൃതർ ഭൂമിയെ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുകായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക