ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിയുകയാായിരുന്നു. കൊളംബിയയ്ക്ക് വേണ്ടി യുവതാരം ലൂയിസ് ഡയസ് ഗോള്‍ നേടിയപ്പോള്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന മറുപടി പറഞ്ഞു. പത്ത് പേരുമായി പൊരുതിയാണ് ലയണല്‍ മെസ്സിയും സംഘവും സമനില നേടിയത്.
അതേസമയം ആദ്യപകുതിയില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് മുന്നിലെത്തിയത്. 24-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെയാണ് യുവതാരം അര്‍ജന്റീനയുടെ വലകുലുക്കിയത്. ആദ്യപകുതി കൊളംബിയയ്ക്ക് അനുകൂലമായാണ് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീണില്ല. 70-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി. 78-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സിയെ പിന്‍വലിക്കുകയും ചെയ്തു.
81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദ അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കി. രണ്ട് പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ താരം കൊളംബിയന്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു. മെസ്സിക്ക് പകരക്കാരനായി കളത്തിലെത്തിയ എസക്കിയേല്‍ പലാസിയോസാണ് സമനില ഗോളിന് വഴിയൊരുക്കിയത്. യോഗ്യതാ റൗണ്ടില്‍ 16 കളിയില്‍ 35 പോയിന്റുമായി അര്‍ജന്റീന ഒന്നാമതാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക