പാലാ: സ്വകാര്യ ബസിന് അടിയിലേക്ക് വീണ സ്കൂട്ടറില്‍ നിന്നു യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലാ- വൈക്കം റൂട്ടില്‍ ആര്‍വി ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം.
പാലാ മരിയന്‍ ആശുപത്രിയിലെ ജീവനക്കാരിയായ മേരിലാന്‍ഡ് സ്വദേശിനി ആഷ് ആണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. നാല്ക്കവലയായ ആര്‍വി ജംഗ്ഷനില്‍ കൊട്ടാരമറ്റം ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് ബൈപാസ് റോഡിലേക്ക് തിരിക്കുന്നതിനിടയില്‍ സ്കൂട്ടറില്‍ തട്ടുകയായിരുന്നു.
സ്കൂട്ടര്‍ ബസിന്റെ അടിയിലേക്ക് വീണു. യുവതി മറുവശത്തേക്ക് വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ യുവതിയുടെ കാലിന് സാരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആര്‍വി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. റൗണ്ടാന ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ കൂടുതല്‍ വലതുവശം ചേര്‍ന്ന് തിരിയുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ദിശാ സൂചകങ്ങളും ഇല്ല എന്ന പരാതിയും ഉയരുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക